തിരുവല്ല: അമിച്ചകരിയില്‍ വയോധികന് വെള്ളക്കെട്ടില്‍ വീണുമരിച്ചു. നെടുമ്പ്രം വലിയവീട്ടില്‍ പറമ്പില്‍ രവീന്ദ്ര പണിക്കര്‍ (72) ആണ് മരിച്ചത്.
Advertisements
ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളിലൊഴികെ മഴ കുറവാണെങ്കിലും പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങിയിട്ടില്ല. ഞായറാഴ്ച കോഴിക്കോട് വടകരയിലും വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചിരുന്നു. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്താകെ വിവിധയിടങ്ങളിലായി 22 പേരാണ് മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി.