കോതനല്ലൂരില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ സംഭവം: ട്രെയിന്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കാന്‍ നാലു മണിക്കൂര്‍ വേണമെന്ന് റെയില്‍വേ

കോട്ടയം : കുറുപ്പുംതറയ്ക്ക് സമീപം കോതനല്ലൂരില്‍ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണത് ശരിയാക്കാന്‍ നാല് മണിക്കൂര്‍ വേണമെന്ന് റെയില്‍വേ . ഈ തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ ട്രെയിന്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കു. ഇതോടെ കോട്ടയം – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

Advertisements

ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ട്രെയിന്‍ നമ്പര്‍ 12625 കേരള എക്‌സ്പ്രസ് കടന്നു പോകുമ്പോഴാണ് അപകടം. എഞ്ചിനെ ട്രക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്‍ഡോഗ്രാഫ് ആണ് തകര്‍ന്നത്. വലിയ ശബ്ദത്തോടെ ഇത് തകര്‍ന്ന് വീണതോടെ .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. കോട്ടയം വഴിയുള്ള കൊച്ചി ഗതാഗതം തടസപ്പെട്ടു. ഡീസല്‍ എഞ്ചിന്‍ കൊണ്ടുവന്ന് വേണം ട്രയിന്‍ ട്രാക്കില്‍ നിന്ന് മാറ്റാന്‍ മൂന്ന് മുതല്‍ 4 മണിക്കൂര്‍ വരെ സമയം എടുക്കും എന്നാണ് റെയില്‍വേ അറിയിക്കുന്നത്

Hot Topics

Related Articles