പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പച്ചക്കറി ആവശ്യമായാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ വിളിക്കാം; വിശദവിവരങ്ങള്‍ അറിയാം

പത്തനംതിട്ട: ജില്ലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറി ആവശ്യമായാല്‍ ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പില്‍ വിളിക്കാം. പത്തനംതിട്ട ഹോര്‍ട്ടികോര്‍പ്പ് സംഭരണ വിതരണ കേന്ദ്രം പച്ചക്കറി വിതരണത്തിന് സജ്ജമാണെന്ന് അധികൃതര്‍ അറയിച്ചു. 04734 238191, 9446028953, 9048098132,9947752301,9605060433 എന്നീ നമ്പരുകളിലാണ് ഹോര്‍ട്ടി കോര്‍പ്പില്‍ ബന്ധപ്പെടാവുന്നത്.

Advertisements

ജില്ലയില്‍ 80 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 27 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് 80 ക്യാമ്പുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തിരുവല്ലയിലാണ്. തിരുവല്ല 33, കോഴഞ്ചേരി 17, മല്ലപ്പള്ളി 15, കോന്നി 12 എന്നിങ്ങനെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ലഭിച്ച കണക്കനുസരിച്ച് പ്രളയക്കെടുത്തിയില്‍ ജില്ലയില്‍ 27 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 307 വീടുകള്‍ ഭാഗികമായി തകര്‍ന്നു.റാന്നിയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. ഇവിടെ 19 വീടുകളാണ് നശിച്ചത്.

Hot Topics

Related Articles