ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിച്ചു. തുടർന്ന് നിയമനടപടിക്കു വിധേയയാക്കാൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ്. ഹസീനയ്‌ക്കൊപ്പം പല രാജ്യങ്ങളിലേക്ക് ഒളിവിൽപോയ നേതാക്കളെയും തിരികെയെത്തിച്ച് വിചാരണ ചെയ്യാനാണ് ഇടക്കാല സർക്കാരിന്റെ നീക്കം. വംശഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഷെയ്ഖ് ഹസീനക്കും അവരുടെ പാർട്ടി നേതാക്കൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സ്ഥാനഭ്രഷ്ടയായതോടെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ബംഗ്ലാദേശില്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്നു വന്ന പ്രതിഷേധങ്ങളാണ് കലാപത്തില്‍ കലാശിച്ചത്.
ബംഗ്ലാദേശിലെ സൈനിക നേതൃത്വവുമായി സമ്പര്‍ക്കത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യം വിട്ടത്.
നിനച്ചിരിക്കാത്ത നേരത്താണ് സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്തു ഷെയ്ഖ് ഹസീനക്ക് ഇന്ത്യയിലേക്ക് അഭയം പ്രാപിക്കേണ്ടി വന്നത്. ഒരിക്കൽ ബംഗ്ലദേശിനെ സൈനിക ഭരണത്തിൽനിന്നു രക്ഷിക്കാൻ സഹായിച്ച ഹസീനയാണ് ഇന്ത്യയിൽ ഒളിച്ച് കഴിയേണ്ട അവസ്ഥ വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയുടെ നിസ്സഹകരണ സമരം കൊടുമ്പിരി കൊണ്ടതോടെയാണു ഹസീനയ്ക്കു നിൽക്കക്കള്ളി ഇല്ലാതെ ഒളിച്ചോടേണ്ടതായി വന്നത്. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു. പ്രധാനമന്ത്രി ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. വിദ്യാർഥികളല്ല, ഭീകരരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും ഹസീന പ്രഖ്യാപിച്ചു. പിന്നാലെ പാർട്ടി പ്രവർത്തകർ രംഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് നടന്നതെല്ലാം ചരിത്രം എന്ന് പറയേണ്ടി വരും.