ഡൽഹി ക്യാപിറ്റൽസിൽ നിന്നും ആവേശ് ഖാൻ പറന്നിറങ്ങിയത് ലക്‌നൗവിലേയ്ക്ക്; പത്തു കോടി പോക്കറ്റിലാക്കി യുവ താരം

ബംഗളൂരൂ: മുൻ ഡൽഹി ക്യാപിറ്റൽസ് താരം അവേശ് ഖാനെ സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. 10 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിക്കുവാൻ ലക്‌നൗവിന് സാധിച്ചത്. ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ബൗളറായിരുന്നു യുവ താരം. ചെന്നൈ ആണ് ആദ്യമായി താരത്തിന് വേണ്ടി രംഗത്തെത്തിയത്. പിന്നാലെ തന്നെ ലക്‌നൗവും ലേലത്തിനിറങ്ങി. അധികം വൈകാതെ ചെന്നൈ പിന്മാറിയപ്പോൾ മുംബൈ ഇന്ത്യൻസ് താരത്തിനായി രംഗത്തെത്തി. മുംബൈ പിന്മാറിയപ്പോൾ ഡൽഹി രംഗത്തെത്തി ലക്‌നൗവുമായി ലേല യുദ്ധത്തിനിറങ്ങി.

Advertisements

അവസാന നിമിഷം സൺറൈസേഴ്‌സും രംഗത്തെത്തിയപ്പോൾ താരത്തിന്റെ വില പത്ത് കോടിയിലേക്ക് എത്തി. 20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൗളർമാരിൽ ഇഷാൻ പോറൽ, അങ്കിത് സിംഗ് രാജ്പുത്, തുഷാർ ദേശ്പാണ്ടേ എന്നിവർക്കും പുതിയ ടീമുകളായി. 25 ലക്ഷം രൂപയ്ക്ക് ഇഷാൻ പോറലിനെ പഞ്ചാബ് കിംഗ്‌സ് നേടിയപ്പോൾ 20 ലക്ഷത്തിന് തുഷാർ ദേശ്പാണ്ടേയെ ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കി. അങ്കിത് സിംഗ് രാജ്പുതിനെ 50 ലക്ഷത്തിന് ലക്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി.

Hot Topics

Related Articles