വടകരയിൽ ബസ്സിടിച്ച്‌ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി

കോഴിക്കോട്: വടകരയിൽ ബസ്സിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. നഷ്ടപരിഹാര തുകയ്‌ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടെ ഉത്തരവ്.

Advertisements

2021 ഒക്ടോബര്‍ 29ന് ദേശീയ പാതയിലെ നാരായണ നഗരം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഭര്‍ത്താവ് രൂപേഷ് കുമാറിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുമിതയെ ഇതുവഴിയെത്തിയ സ്വകാര്യ ബസാണ് ഇടിച്ചു തെറിപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.