കണ്ണൂർ: നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പ്രശാന്ത്. നവീന്റെ ആത്മഹത്യ കേസില്‍ അന്വേഷണ സംഘം ടിവി പ്രശാന്തിന്റെ മൊഴിയെടുക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്റേത് തന്നെയാണ്. തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
അതോടൊപ്പം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നും പരാതിയില്‍ ദുരൂഹത ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ പ്രശാന്തന്റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്നായിരുന്നു ആക്ഷേപം. എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാല്‍, എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. ഇതിനുപുറമെ എൻഒസി ഫയലില്‍ ടിവി പ്രശാന്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയില്‍ പ്രശാന്തൻ ടിവി എന്നുമാണ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് വ്യാജ പരാതിയാണെന്നതിന് കൂടുതല്‍ തെളിവായി എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന വിവരം കൂടി പുറത്തുവരുന്നത്.