ബംഗളൂരുവിൽ നിന്നും ശ്രീശാന്ത് പറന്നിറങ്ങുമോ..? മലയാളികൾ ആകാംഷയിൽ; ഐപിഎൽ ആവേശം കൊടികയറി; കോടികൾ മറിയുന്ന ലേലക്കളം ഇന്നും തുടരും

ബംഗളൂരു: ഐപിഎൽ താരലേലത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 13 ഞായറാഴ്ച 12 മണിക്ക് ആരംഭിക്കും. ആകെ 590 താരങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 97 പേരുടെ ലേലനടപടികൾ ആദ്യ ദിനത്തിൽ പൂർത്തിയായി. പട്ടികയിലുള്ളവരിൽ 98 മുതൽ 162 വരെയുള്ള താരങ്ങളുടെ ലേലം നാളെ നേരിട്ട് നടക്കും. 163 മുതൽ 590 വരെയുള്ള താരങ്ങളിൽ എല്ലാവരെയും ലേലനടപടികളിൽ ഉൾപ്പെടുത്തില്ല. ഇതിൽ നിന്ന് ടീമുകൾക്ക് താത്പര്യമുള്ള 20 താരങ്ങളുടെ ലിസ്റ്റ് സമർപ്പിക്കണം.

Advertisements

ഈ താരങ്ങളെയാകും ലേലത്തിന്റെ ഭാഗമാക്കുക. ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ 162-ാം നമ്പറിന് ശേഷമാണ് വരുന്നത്. അതുകൊണ്ട് ടീമുകൾ പ്രത്യേകം താത്പര്യമെടുത്തെങ്കിൽ മാത്രമേ ശ്രീശാന്തിന് ലേലത്തിൽ പങ്കെടുക്കാനാകൂ.

Hot Topics

Related Articles