നായിക അത്ര പോര..! ചുണ്ടും ചിരിയും മോശം; ഒടുവിൽ പടം തീയറ്ററിൽ കൊളുത്തിയപ്പോൾ നിർമ്മാതാവ് ഞെട്ടി

ചെന്നൈ: മോഹൻലാലും നദിയ മൊയ്തുവും മത്സരിച്ചഭിനയിച്ച സിനിമയാണ് നോക്കത്ത ദൂരത്ത്. ഫാസിൽ സംവിധാനം ചെയ്ത ഈ സിനിമയിലാണ് നദിയ മൊയ്ദു ആദ്യമായി അഭിനയിക്കുന്നത്. വളരെ സഹകരമായി നിർമ്മിച്ച സിനിമയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഈ സിനിമയുടെ തുടക്കം മുതൽ റിലീസിനെത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പുതിയതായി പങ്കുവെച്ച് വീഡിയോയിൽ അഷ്റഫ് സൂചിപ്പിച്ചിരിക്കുന്നത്.

Advertisements

ഒരു ദിവസം ഫാസിലും ഞാനും തമ്മിൽ കണ്ടു. അന്ന് അദ്ദേഹം എന്നോട് ‘നോക്കത്ത ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയുടെ കഥ പറഞ്ഞു. അതിമനോഹരമായി കഥ വിവരിച്ച് പറയുന്ന ആളാണ് ഫാസിൽ. സിനിമയുടെ ബിസിനസിനെ പറ്റി തനിക്ക് അറിയില്ലെന്നും ഇതൊന്ന് ബിസിനസ് ചെയ്തു താരമൊന്നും അദ്ദേഹം എന്നോട് ചോദിച്ചു. അന്ന് കൊല്ലത്തുള്ള തിരുവെങ്കടം മുതലാളിയുമായി എനിക്ക് ഒത്തിരി സ്വാധീനം ഉണ്ടായിരുന്നു. അദ്ദേഹമാണ് എന്റെ സിനിമകളുടെ ഫൈനാൻസ് ചെയ്തിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുതലാളിയോട് സംസാരിച്ച് ഫാസിലിന്റെ സിനിമയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്ന് ഞാൻ പറഞ്ഞിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് ഫാസിൽ വീണ്ടും എന്നോട് ചോദിച്ചു. സത്യത്തിൽ ആ സമയത്ത് ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ലായിരുന്നു. എങ്കിലും ഞാൻ ഫാസിലിന് വാ്ക് കൊടുത്തു. മുതലാളി സമ്മതിച്ചു, എല്ലാം ഒക്കെ ആണെന്നാണ് ഞാൻ ഫാസിലിനോട് പറഞ്ഞു. അതിനുശേഷമാണ് ഇക്കാര്യം ഞാൻ തിരുവെങ്കടം മുതലാളിയോട് നേരിട്ട് പോയി സംസാരിക്കുന്നത്.

ഫാസിലിന്റെ ഇങ്ങനെ ഒരു പടം ഉണ്ട്, നല്ല കഥയാണ്, ഞാൻ കേട്ടതാണെന്നും ചെറിയ ആർട്ടിസ്റ്റുകളെ ഉള്ളൂ, എന്നൊക്കെ പറഞ്ഞു. അന്ന് മോഹൻലാൽ കയറി വരുന്നേയുള്ളു. നായിക പുതുമുഖവും. അദ്ദേഹം കോഴിക്കോട് ഉള്ള ഒരു വിതരണക്കാരനെ വിളിച്ചു. ഒരു ഫോൺ എന്റെ ചെവിയിലും മറ്റൊന്ന് അദ്ദേഹവും വെച്ചു. എന്നിട്ട് അഷ്റഫ് ഒരു സിനിമയുമായി വന്നിട്ടുണ്ടെന്ന് അയാളോട് പറഞ്ഞു. ഇതോടെ അവിടുന്ന് എന്റെ പൊന്നു മുതലാളി അഷ്റഫിന്റെ സിനിമകൾ ഒന്നും ഓടില്ല അതൊന്നും എടുക്കല്ലേ എന്ന് പറഞ്ഞു.

ഫോൺ കട്ടായ ശേഷം മുതലാളി എന്നോട് എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഞാനാണെങ്കിൽ ഫാസിലിനോട് ഡിസ്ട്രിബ്യൂഷൻ ഓക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ്. എന്തായാലും ആ സിനിമ എടുക്കണമെന്നും അതിനൊരു നഷ്ടം വരികയാണെങ്കിൽ അത് ഫാസിലിനെ കൊണ്ട് തന്നെ ചെയ്യിപ്പിക്കാം എന്നും ഞാൻ വാക്ക് കൊടുത്തു. അങ്ങനെ മുതലാളി വഴങ്ങി, ഫാസിലിനെ കാണാനും തീരുമാനിച്ചു. ഞാനും ഫാസിലും ഔസേപ്പച്ചനും മുതലാളിയെ നേരിൽ കണ്ടു.

മോഹൻലാൽ, മമ്മൂട്ടി, റഹ്മാൻ ഇവരൊക്കെ സിനിമയിൽ ഉണ്ടാവും എന്നാണ് ലിസ്റ്റിൽ പറഞ്ഞത്. റഹ്മാൻ ഇല്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും എന്തായാലും ഉണ്ടാവുമെന്ന് ഫാസിൽ ഉറപ്പു പറഞ്ഞു. പക്ഷേ ഷൂട്ടിംഗ് തുടങ്ങിയതിനുശേഷമാണ് മമ്മൂട്ടിക്ക് ഡേറ്റിന്റെ പ്രശ്നം കാരണം വരാൻ പറ്റില്ലെന്ന് പറഞ്ഞത്. പിന്നീട് മമ്മൂട്ടിക്ക് വെച്ച കഥാപാത്രത്തിൽ ഫാസിൽ തന്നെ അഭിനയിച്ചു. മോഹൻലാലിനും എന്തോ പ്രശ്നം വന്നെങ്കിലും ആ ലിസ്റ്റിലുള്ള എല്ലാവരെയും ഒഴിവാക്കാൻ സാധിക്കാത്തത് കൊണ്ട് മോഹൻലാലിനു വേണ്ടി കുറച്ച് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തു.

നാദിയ മൊയ്തു എന്ന പുതുമുഖ നടിയാണ് ഈ സിനിമയിൽ നായികയായി അഭിനയിച്ചത്. നാദിയ മൊയ്തുവിനെ കണ്ടെത്തുന്നത് കല്യാണ കാസറ്റിലൂടെയാണ്. ഡൽഹിയിൽ നടന്ന ഒരു കല്യാണ പരിപാടിയിൽ നദിയയുടെ സ്മാർട്ട്നസ് കണ്ടാണ് നായികയായി സിനിമയിലേക്ക് വിളിക്കുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ ചിത്രത്തിലെ മുത്തശ്ശിയായി നടി പത്മിനി എത്തി. അന്ന് സിനിമയെല്ലാം ഉപേക്ഷിച്ച് അമേരിക്കയിൽ താമസിക്കാൻ പോയ പത്മിനിയെ അവിടെ നിന്നും കൊണ്ടുവരികയായിരുന്നു.

ഇടയ്ക്ക് നമ്ബ്യാർ സാർ എന്ന് പറഞ്ഞൊരു നിർമാതാവ് ഉണ്ടായിരുന്നു. ചിത്രത്തിൽ പുതുമുഖ നടിയാണെന്ന് പറഞ്ഞതുകൊണ്ട് അവരെ കാണാനായി നമ്ബ്യാർ സാർ സിനിമയുടെ ലൊക്കേഷനിൽ എത്തി. അവിടെവച്ച് നാദിയയെ കണ്ടതോടെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ചുണ്ട് കൊള്ളില്ല, ചിരി പോരാ എന്നൊക്കെ അദ്ദേഹം പോയി പലയിടത്തും പറഞ്ഞെങ്കിലും സെക്സി ലുക്ക് ഇല്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു.

ഒടുവിൽ സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തി. നിർമ്മാതാക്കളിൽ ഒരാളായ ഔസേപ്പച്ചൻ സിനിമ കാണാൻ ആദ്യദിവസം തന്നെ പോയി. 12 പേരെ ആ സിനിമ കാണാൻ അന്ന് തിയേറ്ററിൽ ഉണ്ടായിരുന്നുള്ളൂ. തന്റെ പടം പൊട്ടി, തിയേറ്ററിൽ കാണാൻ ആരുമില്ല, എന്നൊക്കെ ഓർത്ത് സങ്കടപ്പെട്ട ഔസേപ്പച്ചൻ തിയേറ്ററിൽ തലകറങ്ങി വീണു. പ്ഷേ ആ ആദ്യം കണ്ട ആളുകൾ പോയി പറഞ്ഞിട്ടോ മറ്റോ സെക്കൻഡ് ഷോ ആയപ്പോഴേക്കും ആളുകൾ കൂടി. പിന്നെ കേൾക്കുന്നത് ആ സിനിമ ഹിറ്റായി എന്നാണ്. ചിത്രത്തിന്റെ നൂറാം ദിവസത്തെ ആഘോഷം ഞാൻ ഇപ്പോഴും ഓർക്കുന്നതായി അഷറഫ് പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.