‘രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി സുരാജ് വെഞ്ഞാറമൂട്

കിരണ്‍സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ആഷിന്‍ കിരണ്‍ നിര്‍മിച്ച് സുജിത് എസ് നായര്‍ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്ന ‘രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും ‘ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സുരാജ് വെഞ്ഞാറമൂട് – ന്റെ ഓഫീഷ്യല്‍ പേജിലൂടെ പുറത്തു വിട്ടു.

Advertisements

മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു….ഒരു മരണം നടന്ന ശേഷം ആ വീട്ടില്‍ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഗോപു കിരണ്‍ സദാശിവന്‍, ഛായാഗ്രഹണം – ഗൗതം ലെനിന്‍, സംഗീതം – റോണി റാഫേല്‍ , സംഭാഷണം – സിനു സാഗര്‍, കല- മനോജ് ഗ്രീന്‍വുഡ്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ – ഷാജി തിരുമല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എസ് മുരുകന്‍, സാങ്കേതിക സഹായം – അജു തോമസ്, ഡിസൈന്‍സ് – എസ് കെ ഡി ഡിസൈന്‍ ഫാക്ടറി , പി ആര്‍ ഓ -അജയ് തുണ്ടത്തില്‍ .

..

Hot Topics

Related Articles