തിരുവനന്തപുരം: തുടർച്ചയായ അവഗണനകളാല്‍ സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇപി ജയരാജനെ പാർട്ടി പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് മുന്‍ ഇടത് സഹയാത്രികന് ചെറിയാന് ഫിലിപ്പ് പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ എപ്രിലില്‍ സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണ്. പിണറായി കഴിഞ്ഞാല്‍ പാർട്ടിയില്‍ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയത്.
1980-ല്‍ ഡി.വൈ.എഫ്.ഐ യുടെ പ്രഥമ പ്രസിഡണ്ടായ ജയരാജനെ ഒരിക്കല്‍ പോലും സി.പി.എം പോളിറ്റ്ബ്യൂറോയില്‍ ഉള്‍പെടുത്തിയില്ല. കേരളത്തില്‍ നിന്നുള്ള നിലവിലെ പി.ബി.അംഗങ്ങളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ എന്നിവർ ജയരാജനേക്കാള് ജൂനിയറാണ്. പിണറായി വധശ്രമത്തില്‍ വാടക കൊലയാളികള്‍ക്ക് ഇരയായത് ജയരാജനാണ്. കഴുത്തിന് വെടിയേറ്റ ജയരാജൻ മുപ്പതു വർഷമായി ചികിത്സയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസഹനീയമായ കഴുത്തു വേദനയും ശ്വാസതടസ്സവും മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല. വി.എസ് – പിണറായി ചേരിപ്പോരില്‍ പിണറായി പക്ഷത്തിന്റെ പ്രധാന പോരാളി ജയരാജനായിരുന്നു. ലാവലിൻ കേസില്‍ സി.ബി.ഐ പിണറായി വിജയനെ പ്രതിയാക്കിയപ്പോള്‍ ‘പോടാ പുല്ലേ സി.ബി.ഐ, എന്ന മുദ്രാവാക്യമാണ് ജയരാജൻ മുഴക്കിയത്.