ഒറ്റനോട്ടത്തില്‍ യഥാർത്ഥ ആന തന്നെ; ചിറ്റാരിപ്പറമ്പ് ശിവ വിഷ്ണുക്ഷേത്രത്തിൽ നടക്കിരുത്തിയത് തലയെടുപ്പുള്ള റോബോട്ടിക് കൊമ്പനെ

കണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ – വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തില്‍ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തി. ‘വടക്കുമ്പാട് ശങ്കരനാരായണൻ’ എന്നാണ് ഈ റോബോ കൊമ്പനാനക്ക് നല്‍കിയിരിക്കുന്ന പേര്. പഞ്ചവാദ്യത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഏറെ ആഘോഷത്തോടെയാണ് റോബോ കൊമ്പന്‍റെ നടയ്ക്കിരുത്തല്‍ ചടങ്ങ് നാട്ടുകാർ കൊണ്ടാടിയത്.

Advertisements

തലയെടുപ്പോടെ ഘോഷയാത്രയില്‍ പങ്കെടുത്ത കൊമ്പനെ കാണാൻ നിരവധി ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. മേളത്തിനൊപ്പം കണ്ണിറുക്കിയും ചെവി ആട്ടിയും തുമ്പിക്കൈ വീശിയും ഒക്കെ റോബോ കൊമ്പൻ ആളുകളെ രസിപ്പിച്ചു. ഒറ്റനോട്ടത്തില്‍ യഥാർത്ഥ ആന തന്നെയെന്ന് തോന്നിപ്പിക്കുന്ന ഈ റോബോട്ടിക് ആനയെ നിർമ്മിച്ചത് ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദില്ലി ആസ്ഥാനമായുള്ള സംഘടനയായ പെറ്റ ഇന്ത്യ (പീപ്പിള്‍സ് ഫോർ ദ എത്തിക്കല്‍ ട്രീറ്റ്മെൻറ് ഓഫ് അനിമല്‍സ്) ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറ് ലക്ഷം രൂപ വരുന്ന റോബോ കൊമ്പനെ എടയാർ – വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തിന് നടി വേദികയുടെ കൂടി സഹകരണത്തോടെ പെറ്റ ഇന്ത്യ സൗജന്യമായാണ് നിർമ്മിച്ചു നല്‍കിയത്.
600 കിലോഗ്രാം ഭാരവും 10 അടി ഉയരവുമുണ്ട് ഈ റോബോട്ടിക് ആനയ്ക്ക്. ഇരുമ്പ്, ഫൈബർ, സ്പോഞ്ച്, റബർ എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പൂർണ്ണമായും ബാറ്ററിയിലാണ് ഇതിന്‍റെ പ്രവർത്തനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.