ജോഹ്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20യിൽ ആഞ്ഞടിച്ച തിലകും സഞ്ജുവും ഒത്തു ചേർന്നപ്പോൾ, ആതിഥേയരുടെ പരമ്പരമോഹത്തിൽ അർഷദീപ് ആണിയടിച്ചു..! സെഞ്ച്വറി നേടിയ സഞ്ജു (109) , തിലക് വർമ്മ (120) എന്നിവരുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 20 ഓവറിൽ 283 റണ്ണാണ് ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി അടിച്ചു കൂട്ടിയത്. ഇതിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവർ പൂർത്തിയാക്കാൻ പോലും സാധിച്ചില്ല.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പുല്ലുള്ള പിച്ച് ദക്ഷിണാഫ്രിക്കൻ പേസർമാരെ ആദ്യ രണ്ടോ മൂന്നോ പന്തിൽ ഒന്ന് പ്രലോഭിപ്പിച്ചു. എന്നാൽ, പിന്നീട് കണ്ടത് ഇന്ത്യൻ നായകന്മാരുടെ പകർന്നാട്ടമായിരുന്നു. സഞ്ജുവും , അഭിഷേക് ശർമ്മയും (36) ചേർന്ന് അഞ്ച് ഓവറിൽ നിന്ന് മാത്രം അടിച്ചെടുത്തത് 73 റണ്ണാണ്. ഇതിനിടെ നാലു സിക്‌സും രണ്ട് ഫോറും അഭിഷേകിന്റെ ബാറ്റിൽ നിന്ന് മാത്രം പറന്നു. പവർ പ്ലേയിലെ ആറ് ഓവറിൽ ഇന്ത്യൻ ബാറ്റർമാർ അടിച്ചെടുത്തത് 73 റണ്ണാണ്..! നഷ്ടമായത് ഒരു വിക്കറ്റ് മാത്രവും. ഈ ആറ് ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എടുക്കാനായത് 30 റൺ, ഇന്ത്യ വീഴ്ത്തിയതോ നാല് വിക്കറ്റും..!
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഇന്ത്യ അൻപത് പിന്നിട്ടിരുന്നു. എന്നാൽ, എട്ടാം ഓവറിന്റെ മൂന്നാം പന്തിലാണ് പടുകൂറ്റൻ ടോട്ടൽ പിൻതുടർന്ന ദക്ഷിണാഫ്രിക്ക അൻപത് റൺ എന്ന റൺ കടന്നത്. ഈ സമയം ഇന്ത്യ എട്ടാം ഓവറിന്റെ മൂന്നാം പന്തിൽ 100 റൺ കടന്നു കഴിഞ്ഞിരുന്നു. 28 ആം ബോളിൽ സഞ്ജു അര സെഞ്ച്വറിയിൽ എത്തുമ്പോൾ മൂന്നു സിക്‌സും, അഞ്ച് ഫോറും പറത്തിയിരുന്നു. 22 പന്തിൽ അര സെഞ്ച്വറി നേടാനായി തിലക് പറത്തിയത് നാലു ഫോറും അഞ്ചു സിക്‌സുമാണ.് 14 ആം ഓവറിൽ ഇന്ത്യ 200 കടന്നപ്പോൾ ഇനിയുള്ള ആറ് ഓവറിൽ 100 കൂടി ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചു.
എന്നാൽ, ഇന്ത്യൻ ബാറ്റിംങിന്റെ ഇടയിൽ തന്നെ പിച്ചിന്റെ സ്വഭാവം മാറിയത് തിരിച്ചറിഞ്ഞാണ് ഇന്ത്യൻ ബാറ്റർമാർ നയം മാറ്റിയതാണ് കൂടുതൽ നഷ്ടമുണ്ടാകാതെ ഇന്ത്യ കൂറ്റൻ ടോട്ടൽ നേടിയത്. 135 റണ്ണിനായിരുന്നു ഇന്ത്യയുടെ പടുകൂറ്റൻ വിജയം. പിച്ചിന്റെ സ്വഭാവമാറ്റം ഇന്ത്യയുടെ ബൗളിംങ് തുടങ്ങിയപ്പോൾ തന്നെ കണ്ടു. പിച്ചിൽ നിന്നും നല്ല സ്വിംങ് ലഭിച്ച അർഷദീപ് ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് പിഴുതു. ഹെൻട്രിക്കസിന്റെ (0) ബെയിൽ ഇന്ത്യൻ ഇടംകയ്യിൻ പിഴുതെടുത്തപ്പോൾ, രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ റിക്കൽടണിനെ (1) പാണ്ഡ്യ സഞ്ജുവിന്റെ കയ്യിൽ എത്തിച്ചു. 10 ൽ അർഷദീപ് മാക്രത്തിനെയും (8), ക്ലാസനെയും (0) തുടർച്ചയായ പന്തുകളിൽ പുറത്താക്കി. ഈ ആഘാതത്തിൽ നിന്നും ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് വരാനായില്ല. 43 റൺ എടുത്ത സ്റ്റബ്‌സും, 36 റൺ എടുത്ത മില്ലറും, 29 റൺ എടുത്ത ജാനിസണ്ണും ഇല്ലായിരുന്നു എങ്കിൽ ആത്ഥിയേർ ഇതിലും നാണം കെട്ടേനെ. അർഷദീപ് മൂന്നും ചക്രവർത്തി രണ്ടും വിക്കറ്റ് നേടിയപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി പാണ്ഡ്യ , രമൺദീപ്, ബിഷ്‌ണോയി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.