അസംബ്ലിക്കെത്താൻ വൈകി; ആന്ധ്രയില്‍ 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച്‌ അധ്യാപികയുടെ ക്രൂരത

ആന്ധ്രപ്രദേശ് : സ്കൂള്‍ അസംബ്ലിയില്‍ വൈകിയെത്തിയതിന് 18 വിദ്യാർഥിനികളുടെ മുടി മുറിച്ച അധ്യാപികയുടെ നടപടി വിവാദത്തില്‍.ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡൻഷ്യല്‍ ഗേള്‍സ് സെക്കൻഡറി സ്കൂളായ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. സായി പ്രസന്ന എന്ന അധ്യാപികയാണ് വിദ്യാർഥിനികളുടെ മുടി മുറിച്ചത്.ഹോസ്റ്റലില്‍ വെള്ളം മുടങ്ങിയതുകാരണമാണ് വിദ്യാർഥിനികള്‍ അസംബ്ലിക്കെത്താൻ വൈകിയത്. എന്നാല്‍, ഇക്കാര്യം ചെവിക്കൊള്ളാൻ അധ്യാപിക തയ്യാറായില്ല.

Advertisements

നാല് വിദ്യാർഥിനികളെ ഇവർ ശാരീരികമായി ഉപദ്രവിക്കുകയും പുറത്ത് പൊരിവെയിലത്ത് നിർത്തുകയും ചെയ്തതായി ആരോപണമുണ്ട്. ഇക്കാര്യ മറ്റാരോടും പറയരുതെന്ന് പറഞ്ഞ് ഇവർ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.മുടി മുറിച്ച വിവരം വിദ്യാർഥിനികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാർഥിനികളില്‍ അച്ചടക്കം വളർത്താനാണ് താൻ ഇക്കാര്യങ്ങള്‍ ചെയ്തതെന്നാണ് അധ്യാപികയുടെ ന്യായീകരണം. സംഭവത്തില്‍ അധ്യാപികയ്ക്കെതിരേ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.