പത്തനംതിട്ട: പത്തനംതിട്ട പന്തളം പെരുമ്പുളിക്കലില്‍ രാത്രി ബൈക്ക് ഓടിക്കുന്നതിനിടെ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടറില്‍ നിന്ന് വീണ് യാത്രക്കാരന് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുരമ്പാല സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. പെരുമ്പുളിക്കൻ എൻഎസ്എസ് പോളിടെക്നിക് ജംഗ്ഷന് സമീപത്തെ റോഡില്‍ വെച്ചായിരുന്നു അപകടം.
റോഡിന് സമീപത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അഞ്ച് കാട്ടുപന്നികളാണ് ഒരുമിച്ച് റോഡിന്റെ മദ്ധ്യഭാഗത്ത് നിന്നിരുന്നത്. ഒരു വശത്ത് നിന്ന് വന്ന ഒരു പിക്കപ്പ് വാഹനം കാട്ടുപന്നിക്കൂട്ടത്തെ കണ്ട് റോഡിന്റെ വശത്തേക്ക് വാഹനം ഒതുക്കി നിർത്തി. ഈ സമയം എതിർ ദിശയില്‍ നിന്ന് വരികയായിരുന്ന സ്കൂട്ടർ യാത്രക്കാരൻ നേരെ കാട്ടുപന്നികളെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറില്‍ നിന്ന് യുവാവ് തെറിച്ചു വീണു. നേരത്തെ റോഡരികില്‍ നിർത്തിയ വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരും യുവാവിനടുത്തേക്ക് ഓടിയെത്തി. സമീപത്തെ വീട്ടിലുണ്ടായിരുന്ന ഒരാളും ഇറങ്ങി സംഭവ സ്ഥലത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം