മകള്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കില്ല, അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി കുടുംബം

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തില്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. വിദ്യാർത്ഥികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ കോളേജില്‍ വച്ചു തന്നെ പൂർണ്ണമായും പരിഹരിക്കപ്പെട്ടുവെന്ന പ്രിൻസിപ്പലിന്‍റെയും ക്ലാസ് ടീച്ചറിന്‍റെയും ന്യായീകരണം കള്ളമാണെന്നും കോളേജിലും ഹോസ്റ്റലിലും അമ്മുവിനെ സഹപാഠികള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മുവിൻറ കുടുംബം ആരോപിച്ചു. ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന മകള്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കില്ലെന്ന് മരിച്ച അമ്മുവിന്‍റെ അമ്മ പറഞ്ഞു.

Advertisements

അമ്മുവിന്‍റെ അച്ഛന്‍റെ പരാതി പരിഗണിച്ച്‌ പ്രശ്ന പരിഹാരത്തിനായി, കോളേജിന്‍റെ ഭാഗത്ത് നിന്നുള്ള നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നുവെന്നാണ് ചുട്ടിപ്പാറ എസ്‌എംഇ നഴ്സിങ് കോളേജ് പ്രിൻസിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടികള്‍ തമ്മിലുള്ള പ്രശ്നം ക്ലാസില്‍ തന്നെ പറഞ്ഞു തീർത്തുവെന്ന് ക്ലാസ് ടീച്ചറും പറയുന്നു. എന്നാല്‍, ഈ ന്യായീകരണങ്ങളെ പൂർണ്ണമായും തള്ളുകയാണ് അമ്മുവിന്‍റെ കടുംബം. പരാതി പൂർണമായും പരിഹരിക്കുന്നതില്‍ കോളേജ് അധികൃതർ പരാജയപ്പെട്ടുവെന്ന് അമ്മുവിന്‍റെ സഹോദരൻ അഖില്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ഒന്നും പരിഹരിച്ചിരുന്നില്ല. അവരുടെ കാര്യങ്ങള്‍ പുറത്തുവരും എന്ന് പേടിച്ച്‌ അവളെ കൊന്നതാണെന്നും അഖില്‍ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോസ്റ്റലിന്‍റെ മുകളിലെ നിലയില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയ അമ്മുവിനെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് താരതമ്യേന അടുത്തുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേക്കോ സമീപത്തുള്ള മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ ആണ് സാധാരണയായി വിദഗ്ദ്ധ ചികിത്സയ്ക്കായി രോഗികളെ എത്തിക്കാറുള്ളത്. എന്നാല്‍, ഗുരുതരാവസ്ഥയിലുള്ള അമ്മുവിനെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്ന് കോളേജിന്‍റെയും ഹോസ്റ്റലിന്‍റെ അധികൃതർ ന്യായീകരിച്ചതെങ്കിലും അതും കുടുംബം നിഷേധിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.