ശ്രീശാന്തും സച്ചിനുമില്ല; എടുക്കാച്ചരക്കായി ഐ.പി.എല്ലിലെ മലയാളി താരങ്ങൾ; അൻപത് ലക്ഷം അടിസ്ഥാന വിലയിട്ട ശ്രീശാന്തിനെ ആരും വാങ്ങിയില്ല; തിരിച്ചെത്തുമെന്ന് സച്ചിൻ ബേബി

ബംഗളൂരു: ഏഴു വർഷത്തെ വിലക്കിന് ശേഷം ഐ.പി.എൽ ലേലത്തിലേയ്ക്കു മടങ്ങിയെത്തിയ മുൻ ഇന്ത്യൻ താരവും മലയാളിയുമായ ശ്രീശാന്തിന് നിരാശ. അൻപത് ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീയെ വിളിച്ചെടുക്കാൻ ആരും തയ്യാറായില്ല. ഒരു ടീമും ലേലത്തിന് താല്പര്യം കാണിക്കാതിരുന്നതിനെ തുടർന്നു ശ്രീയെ ലേലത്തിന് പോലും പരിഗണിച്ചില്ല. ഇതോടെ ലേലത്തിൽ അൺസോൾഡ് പട്ടികയായിലായി ശ്രീശാന്തും.

Advertisements

ഐപിഎൽ താരലേലത്തിൽ ‘അൺസോൾഡ്’ ആയ താരങ്ങളിൽ കേരള ടീം നായകൻ സച്ചിൻ ബേബിയും ഉൾപ്പെട്ടിട്ടുണ്ട്. തന്നെ ഒരു ടീമും വിളിക്കാത്തതിലുള്ള നിരാശ സച്ചിൻ പങ്കുവച്ചു.”ഈ വർഷം ഐപിഎല്ലിന്റെ ഭാഗമാകാത്തതിൽ വളരെ നിരാശയുണ്ട്. പക്ഷേ ഞാൻ ഉപേക്ഷിക്കില്ല. ഞാൻ കഠിനാധ്വാനം ചെയ്യും. അടുത്ത വർഷം കൂടുതൽ കരുത്തനായി തിരിച്ചെത്തും. എല്ലാ ടീമുകൾക്കും കളിക്കാർക്കും ആശംസകൾ നേരുന്നു”-സച്ചിൻ പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.