ഇലന്തൂർ : കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം അശങ്ക രേഖപ്പെടുത്തി.സർക്കാർ റബ്ബർ സംഭരണം നടത്തണമെന്നും,റബ്ബറിന്റെ അടിസ്ഥാന വില 250 ആക്കണമെന്നും യോഗം ആശ്യപ്പെട്ടു.യോഗം പമ്പാ റബ്ബേഴ് മാനേജിംഗ് ഡയറക്ടർ എ.ആർ.ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ആർ.പി.എസ്. പ്രസിഡന്റ് കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഡവലപ്മെന്റ് ആഫീസർ കെ. അജിത റബ്ബർ കൃഷിയെക്കുറിച്ച് ക്ലാസ്സ് എടുത്തു. വൈസ് പ്രസിഡന്റ് ബിജു പി.തോമസ്,ഡയറക്ടറൻമാരായ ബിജി വർഗീസ് നെല്ലിക്കുന്നത്ത്,ആർ.ശശിഭൂഷൺ,റജിൻ എബ്രഹാം,ജോൺസ് യോഹന്നാൻ,കോശി തോമസ്,ശ്രീകലാ റെജി,ജോർജ്ജ് സക്കറിയ,എം.എസ്.പ്രസാദ്,ഇന്ദിര ശശി,ലേഖ വി.നായർ,സിന്ധു ബോസ് എന്നിവർ പ്രസംഗിച്ചു.