സംസ്ഥാന സ്കൂൾ ശാസ്ത്രമേള; സയൻസ് വിഭാഗം ഹയർ സെക്കൻഡറി വർക്കിംഗ് മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച് എസ് എസിലെ വിദ്യാർഥികൾ

ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് വിഭാഗം ഹയർ സെക്കൻഡറി വർക്കിംഗ് മോഡലിൽ 10/10 മാർക്കോടെ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി രണ്ട് മിടുക്കന്മാർ. കോട്ടയം ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച് എസ് എസിലെ ദേവദത്ത് എസ്, ഋഷികേശ് ആർ എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Advertisements

എന്തും ചെയ്യാൻ കഴിവുള്ള റോബോട്ടിനെ നിർമ്മിച്ചാണ് ഇവർ ഒന്നാം സ്ഥാനം നേടിയത്. ഹസ്തദാനത്തിലൂടെ രക്തത്തിലെ ഓക്സിജൻ്റെ അളവ് ഹാർട്ട് ബീറ്റ് എന്നിവ നിർണയിക്കുക, ലോകത്തുള്ള എന്തിനെ കുറിച്ചും ഉടനടി ഉത്തരം പറയുക അതുപോലെ ഏതു സാധനം കാണിച്ചാലും അവയുടെ വിശദ വിവരങ്ങളും ഈ റോബോട്ട് നൽകും. അതോടൊപ്പം ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ ഏതു ഭാഷയിലും ഇത് സംസാരിക്കും. ബധിരരുടെ സൈൻ ലാംഗ്വേജ് മനസ്സിലാക്കി അവർക്ക് വേണ്ടിയും സംസാരിക്കുന്നതാണ്. കൂടാതെ ഫേസ് ട്രാക്ക് മനസ്സിലാക്കി ആളുകളെ തിരിച്ചറിയാനും ചെയാനും ഈ റോബോട്ടിന് കഴിവുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.