ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം നടക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു; ദാരുണ സംഭവം മലപ്പുറത്ത്‌

മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് ഒരുങ്ങവേയാണ് ചാലില്‍ മൊയ്തീൻ (76) കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് റംല മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കൂട്ടില്‍ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്‌കാരം.

Advertisements

എല്ലാവരും പള്ളിയില്‍ കയറിക്കഴിഞ്ഞ് നമസ്‌കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നല്‍കാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൊയ്തീനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്‌കാരം നിർവഹിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൊയ്തീൻ കൂട്ടില്‍ പ്രദേശത്തെ വിവിധ പള്ളികളില്‍ മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൂട്ടില്‍ മഹല്ല് ജുമാമസ്ജിദില്‍ മൊയ്തീന്റെ മയ്യിത്ത് നമസ്‌കാരം നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.