കൊച്ചി: കടലില്‍ അനധികൃതമായി സിനിമ ഷൂട്ടിംഗ് നടത്തിയ വിഷയത്തില്‍ ബോട്ടുകള്‍ വിട്ട് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ അടക്കണമെന്ന് അധികൃതർ. പിഴയിനത്തില്‍ രണ്ട് ബോട്ടുകള്‍ 5 ലക്ഷം രൂപ അടക്കണമെന്നും പെർമിറ്റ് പുതുക്കാനും അഞ്ചുലക്ഷം നല്‍കണമെന്നും ഫിഷറീസ് മാരിടൈം വിഭാഗം അറിയിച്ചു.
ഇന്നലെ ചെല്ലാനം കടലില്‍ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകള്‍ കോസ്റ്റല്‍ പൊലീസ് പിടിച്ചെടുത്തത്. അനധികൃതമായി ബോട്ടുകള്‍ ഷൂട്ടിംഗിന് നല്‍കുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ബോട്ടിന് പിഴ 2.5 ലക്ഷം രൂപ പിഴയും പെർമിറ്റിന് 2.6 ലക്ഷവും നല്‍കണം. രണ്ടു ബോട്ടിലും ആയി ഉണ്ടായിരുന്നത് 33 പേരായിരുന്നു.