പെര്‍ത്ത് : ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പെര്‍ത്തില്‍ തുടക്കം. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ സമ്ബൂര്‍ണ തോല്‍വി നേരിട്ടെത്തുന്ന ഇന്ത്യയ്ക്ക് അഭിമാന പോരാട്ടമാണിത്.മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മറ്റു ടീമുകളുടെ സഹായമില്ലാതെ ഫൈനലിലെത്തണമെങ്കില്‍ നാല് ടെസ്റ്റുകളെങ്കിലും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിക്കേണ്ടതുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രിത് ബുമ്രയാണ് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. പേസര്‍മാരെ സഹായിക്കുന്ന പിച്ചായതിനാല്‍ ഹര്‍ഷിത് റാണ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയേറെയാണ്.കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് ഇന്ത്യയെ തോല്‍പിച്ച് ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയത്.
കരഞ്ഞ് കൊണ്ട് മടങ്ങിയ ടീം ഇന്ത്യ ഇക്കൊല്ലം ട്വന്റി 20 ലോകകപ്പില്‍ ഓസീസിനെ വീഴ്ത്തി കരുത്ത് കാട്ടി. ഇനി പോരാട്ടം ടെസ്റ്റില്‍. ക്രിക്കറ്റിന്റെ ക്ലാസിക് ഫോര്‍മാറ്റില്‍ ആരാകും ജേതാക്കളാവുകയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെയായി ഇന്ത്യ – പാക്കിസ്ഥാന്‍ പോരട്ടത്തേക്കാളും ആവേശമുണ്ടാക്കുന്നതാണ് ഇന്ത്യ – ഓസ്‌ട്രേലിയ പോരാട്ടങ്ങള്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിനിറങ്ങുബോള്‍ ഇന്ത്യ പക്ഷേ പരുങ്ങലിലാണ്.ശുഭ്മന്‍ ഗില്‍ കൂടി പരിക്കേറ്റ് പുറത്തായതോടെ ബാറ്റിങ് യൂണിറ്റിന് ഓസ്‌ട്രേലിയയില്‍ കടുത്ത പരീക്ഷണമാകും നേരിടേണ്ടി വരിക. ഓപ്പണിങ്ങില്‍ യുവതാരം യശ്വസി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുലെത്തും. മൂന്നാം നമ്പരിൽ യുവതാരം ദേവ്ദത്ത് പടിക്കലും പിന്നാലെ വിരാട് കോലിയും. രോഹിതിന്റേയും ഗില്ലിന്റെയും അഭാവത്തില്‍ കോലിക്കും രാഹുലിനും റിഷഭ് പന്തിനും ഉത്തരവാദിത്തം കൂടുതലാണ്. പേസിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ ക്യാപ്റ്റന്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് തന്നെ ബോളിങ്ങ് ഓപ്പണ്‍ ചെയ്യും. മൂന്നാം പേസറായി ആരെത്തുമെന്നതിലാണ് ആകാംഷ.