പത്തനംതിട്ട :
ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്ക് കെ എസ് യു നടത്തിയ മാർച്ച് സംഘർഷത്തിലെത്തി. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കലോത്സവം, പരീക്ഷകൾ എന്നിവയെ ഒഴിവാക്കിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ സമരങ്ങളും സംഘടന നടത്തും.
Advertisements