ബേസിലും നസ്രിയയും നേര്‍ക്കുനേര്‍; ത്രസിപ്പിക്കുന്ന കാഴ്ചകളൊരുക്കി ത്രില്ലടിപ്പിച്ച് ‘സൂക്ഷ്മദർശിനി’ റിവ്യൂ കാണാം

സിനിമ ഡസ്ക് : നസ്രിയ നസീമും ബേസിൽ ജോസഫും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്ന പ്രത്യേകതകൊണ്ടുതന്നെ ആരാധകർ ഏറെ കാത്തിരുന്ന ചലച്ചിത്രമാണ് എം.സി. ജിതിൻ സംവിധാനംചെയ്ത ‘സൂക്ഷ്മദർശിനി’. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കഥപറയുന്ന ചിത്രത്തിൽ മത്സരിച്ചഭിനയിച്ചിരിക്കുകയാണ് ഇരുവരും.അയൽവാസികളായ പ്രിയദർശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളെയാണ് നസ്രിയയും ബേസിലും അവതരിപ്പിച്ചിരിക്കുന്നത്. സൗഹാർദത്തോടെ നീങ്ങിയ ആ അയൽ ബന്ധത്തിൽ പെട്ടെന്നൊരുലച്ചിൽ സംഭവിക്കുന്നു. സംശയത്തിന്റെ നിഴലിലൂടെ സിനിമ നീങ്ങുമ്പോൾ പ്രിയദർശിനി കുറ്റാന്വേഷണത്തിലേക്ക് വഴിമാറുന്നു. സാധാരണ ഒരു വീട്ടമ്മയിൽനിന്ന് വ്യത്യസ്തയാണ് പ്രിയ. കരിയർ ബ്രേക്ക് മറികടക്കാൻ പരിശ്രമിക്കുന്ന അവൾക്ക് ഒരു കാര്യം മനസ്സിൽ കയറിയാൽ പിന്നെ അതിൽനിന്ന് പിടിവിടാനാവില്ലെന്ന് ഭർത്താവ് ആന്റണി പറയുന്നുണ്ട്. ഒറ്റനോട്ടത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനും ആഴത്തിൽ ചിന്തിച്ച് വിശകലനം ചെയ്യാനും അവൾക്കറിയാം. ആ സ്വഭാവംതന്നെയാണ് അയൽവീട്ടിലെ അസ്വഭാവികതയിലേക്ക് പ്രിയയുടെ ശ്രദ്ധയെ നയിക്കുന്നതും. ഡാർക്ക് കോമഡി ത്രില്ലറായ ചിത്രം പ്രക്ഷകരുടെ മനസ്സിൽനിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോകില്ല; പ്രത്യേകിച്ച് പ്രിയദർശിനിയെ.പ്രിയദർശിനിയുടെ പിടിവിടാത്ത സംശയങ്ങളും അതിനെ തുടർന്ന് അവൾ നടത്തുന്ന സൂക്ഷ്മദർശനങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

Advertisements

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. പ്രിയദർശിനിയുടേയും മാനുവലിന്റേയും വീടും വീട്ടുകാരും അയൽവീട്ടുകാരും അവരുടെ റസിഡൻഷ്യൽ ഏരിയയിലെ സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ഒരു പുതിയ അയൽവാസിയെ പോലെ പ്രേക്ഷകരും ചിത്രത്തിന്റെ ഭാഗമായിത്തീരും. നർമസന്ദർഭങ്ങളിലൂടെ ഓരോ കഥാപാത്രങ്ങളെയും അവിടെവെച്ച് പരിചയപ്പെടാനാകും.അയൽവീട്ടിലേക്ക് അധികമൊന്നും എത്തിനോക്കാത്തവരാണ് അവിടത്തെ നിവാസികൾ. തികച്ചും സൗഹാർദപരമായ അന്തരീക്ഷം. എന്നാൽ പുതിയ താമസക്കാരായ മാനുവലും കുടുംബവും അവിടേക്കെത്തുന്നതോടെ പതിയെ അന്തരീക്ഷം മാറുകയാണ്. പ്രിയദർശിനി എന്തിനാണ് തുടർച്ചയായി അയലത്തേക്ക് എത്തിനോക്കുന്നതെന്ന് ചിത്രം കാണുന്നർ ചിന്തിച്ചേക്കാമെങ്കിലും പിന്നീടവൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറുന്നു.സിനിമയുടെ ആദ്യപകുതിവരെ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി പ്രേക്ഷകരുടെ മനസ്സിൽ സ്വാഭാവികമായി രൂപപ്പെടുന്ന ധാരണകളെ തകർത്തെറിഞ്ഞുകൊണ്ട് ഒരു പിടിയുംതരാതെ വഴിമാറിസഞ്ചരിക്കുന്ന കഥാഗതിയാണ് ലിബിനും അതുലും ചേർന്ന് ഒരുക്കിയിരിക്കുന്ന തിരക്കഥയ്ക്കുള്ളത്. ഹാപ്പി ഹവേർസ് എന്റർടെയ്ൻമെന്റ്സിന്റേയും എ.വി.എ. പ്രൊഡക്ഷൻസിന്റേയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബേസിലിന്റെ മാനുവൽ എന്ന കഥാപാത്രത്തിന്റെ അമ്മയായി ചിത്രത്തിലെത്തിയ മനോഹരി ജോയിയുടേത് സുപ്രധാന റോളാണ്. ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മനോഹരി ജോയ്യുടെ വ്യത്യസ്തമായ ഭാവാഭിനയം ആ കഥാപാത്രത്തിന്റെ ശക്തി തെളിയിക്കുന്നതാണ്. ഇടവേളയ്ക്ക് ശേഷമെത്തിയ സിദ്ധാർത്ഥ് ഭരതൻ, ദീപക് പറമ്പോൽ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.പ്രിയദർശിനിയുടെ സൂക്ഷദർശനമാണ് ചിത്രം. അതിന്റെ തുടക്കം മുതൽ ഒടുക്കംവരെ തമ്മിൽ ബന്ധപ്പെടുത്തി ചിന്തിക്കാവുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളും ഒളിച്ചുവെച്ചിട്ടുണ്ട്. ഹ്രസ്വസംഭാഷണങ്ങളിലൂടെ, ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തലസംഗീതത്തോടെ പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്ന ചിത്രം കുടുംബപ്രേക്ഷകരേയും ആകർഷിക്കുമെന്നുറപ്പാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.