സിനിമ ഡസ്ക് : ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിലേക്ക് പുതുമുഖ നായകന്മാരെ തേടുന്നു. 20 നും 27 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷ അയക്കാം. ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത സെൽഫ് ഇൻട്രോഡക്ഷൻ വീഡിയോ, എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. 2024 ഡിസംബർ 15നാണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. WhatsApp Number : +91 9074906054, Email Id: [email protected] എന്നിവയിൽ അപേക്ഷകൾ അയക്കാം.
അജഗജാന്തരം, ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ചാവേര്‍ എന്നിവയാണ് ടിനു പാപ്പച്ചന്‍റേതായി ഇതുവരെ റിലീസ് ചെയ്ത സിനിമകള്‍.ചാവേര്‍ ആണ് ടിനുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കയ്യടികൾ നേടിയിരുന്നു. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു.കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമ്മിച്ച ചിത്രത്തിൽ മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനവും കാഴ്ച വെച്ചിരുന്നു. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. ഛായാഗ്രഹണവും എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കിയിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റേതായിരുന്നു തിരക്കഥ.