സെഞ്ച്വറി നേടി കുതിപ്പ് തുടർന്ന് ജയ്‌സ്വാൾ; സെഞ്ച്വറിയ്ക്കരികെ വീണ് രാഹുൽ; രണ്ടാം ഇന്നിംങ്‌സിൽ പടുകൂറ്റൻ ലീഡിലേയ്ക്ക് കുതിച്ച് ടീം ഇന്ത്യ

പെർത്ത്: ഓസ്‌ട്രേലിയയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ കുതിപ്പ് തുടരുന്നു. മൂന്നാം ദിനം രണ്ടാം ഇന്നിംങ്‌സ് ബാറ്റിംങ് തുടരുന്ന ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേയ്ക്കാണ് കുതിയ്ക്കുന്നത്. സെഞ്ച്വറി നേടിയ ജയ്‌സ്വാളാണ് ഇന്ത്യയെ നയിക്കുന്നത്. സെഞ്ച്വറിയ്ക്കരികെ പൊരുതി വീണ കെ.എൽ രാഹുൽ മടങ്ങിയെങ്കിലും ജയ്‌സ്വാൾ ഒരു വശത്ത് ഉറച്ചു നിന്ന് ബാറ്റ് ചെയ്യുന്നതാണ് ഇന്ത്യൻ പ്രതീക്ഷ. സ്‌കോർ – ഇന്ത്യ -150. 224/1 ഓസ്‌ട്രേലിയ – 104

Advertisements

മൂന്നാം ദിനം കളി ആരംഭിക്കുമ്പോൾ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് കെ.എൽ രാഹുലിന്റെ വിക്കറ്റാണ്. ജയ്‌സ്വാൾ സെഞ്ച്വറി നേടിയതിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായതും. ടീം സ്‌കോർ 200 ൽ നിൽക്കെ റെക്കോർഡ് മറികടന്ന കൂട്ടുകെട്ട് പിരിയുകയായിരുന്നു. 176 പന്തിൽ 77 റൺ നേടിയാണ് രാഹുൽ മടങ്ങിയത്. ജയ്‌സ്വാൾ 235 പന്തിൽ 120 റണ്ണുമായി ക്രീസിലുണ്ട്. 27 പന്തിൽ ഏഴു റൺ എടുത്ത പടിക്കലാണ് ക്രീസിലുള്ള മറ്റൊരു ബാറ്റർ. ഒൻപത് വിക്കറ്റും മൂന്നു ദിവസവും ശേഷിയ്‌ക്കെ ഇന്ത്യ 277 റൺ മുന്നിലാണ് ഇപ്പോൾ. മിച്ചൽ സ്റ്റാർക്കാണ് രാഹുലിന്റെ വിക്കറ്റ് പിഴുതത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.