ഇക്കുറി ഇല്ല ! ഈ താരങ്ങൾ ഇക്കുറി ഐപിഎല്ലിൻ്റെ നഷ്ടമാകും

മുംബൈ : ഐപിഎല്ലിന്റെ മേഗാ താരലേലത്തിനു സൗദി അറേബ്യയിലെ ജിദ്ദ തയ്യാറായിക്കഴിഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ലേലത്തെവലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ പല റെക്കോര്‍ഡുകളും ഇത്തവണ പഴങ്കഥയായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പത്തു ഫ്രാഞ്ചൈസികളും നിലനിര്‍ത്താതിരുന്ന കളിക്കാര്‍ ലേലത്തുല്‍ പുതിയ ടീമിലേക്കു വിളിയെത്തുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ഐപിഎല്ലില്‍ വിവിധ ടീമുകളുടെ ഭാഗമാവുകയും എന്നാല്‍ ഇത്തവണ ലേലത്തില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത ചില താരങ്ങളുണ്ട്. ലേലത്തില്‍ ആരാധകര്‍ക്കു മിസ്സാവുന്ന ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

Advertisements

ദിനേഷ് കാര്‍ത്തിക്ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തികാണ് ഈ ലിസ്റ്റിലെ ഒരു താരം. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തന്റെ അവസാനത്തേതു ആയിരിക്കുമെന്നു ഡിക്കെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ടൂര്‍ണമെന്റിനു ശേഷം അദ്ദേഹം പാഡഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനു വേണ്ടിയാണ് ഡിക്കെ കളിച്ചത്. 15 മല്‍സരങ്ങളില്‍ നിന്നും 187.35 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ 326 റണ്‍സും സ്‌കോര്‍ ചെയ്തു.ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാള്‍ കൂടിയാണ് ഡിക്കെ. 257 മല്‍സരങ്ങളിലായി 22 ഫിഫ്റ്റികളടക്കം 4782 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. വരാനിരിക്കുന്ന സീസണില്‍ ആര്‍സിബിയുടെ ബാറ്റിങ് കോച്ചിന്റെ റോളിലാണ് ഡിക്കെയെ കാണാനാവുക.കാമറൂണ്‍ ഗ്രീന്‍ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍.. ഇത്തവണ ലേലത്തില്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കില്ല. ലേലത്തിലുണ്ടായിരുന്നെങ്കില്‍ പല ഫ്രാഞ്ചൈസികളും താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള താരമാണ് ഗ്രീന്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷെ പുറംഭാഗത്തിനേറ്റ പരിക്കു കാരണം വിശ്രമിക്കുന്ന അദ്ദേഹം ലേലത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായാണ് കഴിഞ്ഞ തവണ ഗ്രീന്‍ കളിച്ചത്. 255 റണ്‍സെടുത്ത അദ്ദേഹം 10 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഐപിഎല്ലില്‍ രണ്ടു സീസണ്‍ മാത്രമേ ഗ്രീന്‍ ഇതിനകം കളിച്ചിട്ടുള്ളൂ. 2023ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് താരം അരങ്ങേറിയത്.വൃധിമാന്‍ സാഹഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത മൂന്നാമത്തെയാള്‍. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്നു അദ്ദേഹം. പക്ഷെ സീസണില്‍ ഒമ്ബതു മല്‍സരങ്ങളില്‍ മാത്രമേ സാഹ കളിച്ചുള്ളൂ.

136 റണ്‍സു നേടി.ഐപിഎല്ലില്‍ അഞ്ചു ടീമുകള്‍ക്കായി 170 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്ബത്ത് അദ്ദേഹത്തിനുണ്ട്. ഇവയില്‍ നിന്നും 13 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയുമടക്കം 2934 റണ്‍സും സ്‌കോര്‍ ചെയ്തു. കൂടാതെ വിക്കറ്റിനു പിന്നില്‍ 92 ക്യാച്ചുകളെടുത്ത അദ്ദേഹം 26 സ്റ്റംപിങുകളും നടത്തിയിട്ടുണ്ട്. സീസണിനു ശേഷം ജിടി ഒഴിവാക്കിയ സാഹ മെഗാ ലേലത്തില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടില്ല. ശിഖര്‍ ധവാന്‍ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്ററായ ശിഖര്‍ ധവാനെയും ഈ മെഗാ ലേലത്തില്‍ മിസ്സ് ചെയ്യും.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. പക്ഷെ പരിക്കു കാരണം വെറും അഞ്ചു മല്‍സരങ്ങള്‍ മാത്രമേ കളിക്കാനായുള്ളൂ. ഇവയില്‍ നിന്നു നേടിയത് 152 റണ്‍സുമാണ്.പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുള്ള ധവാന്‍ 222 മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 6769 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും 51 ഫിഫ്റ്റികളുമടക്കമാണിത്. അടുത്തിടെ ഐപിഎല്ലുള്‍പ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നം വിരമിച്ചതിനാല്‍ 38കാരനായ ധവാന്‍ ലേലത്തില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.