ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിന് തിരിച്ചടി; സിറ്റിയ്ക്ക് തോൽവി; യുണൈറ്റഡിന് സമനില; ലിവർപൂളിന് വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ നിര ക്ലബുകളായ ലിവർപൂളും ടോട്ടനവും വിജയിച്ചപ്പോൾ സിറ്റിയ്ക്കു തോൽവിയും യൂണൈറ്റഡിന് സമനിലയും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് സിറ്റി ടോട്ടനത്തിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ, ഞായറാഴ്ച നടന്ന മത്സരത്തിൽ യുണൈറ്റഡ് ഐപ് സ്വിച്ചിനോട് സമനിലയിൽ കുരുങ്ങുകയായിരുന്നു.

Advertisements

മാഞ്ചസ്റ്റർ സിറ്റി ടോട്ടനത്തിനോട് എതിരില്ലാത്ത നാല് ഗോളിനാണ് പരാജയപ്പെട്ടത്. 13 ആം മിനിറ്റിനും 20 ആം മിനിറ്റിലും മാഡിസൺ നേടിയ ഗബിളിനാണ് ടോട്ടനം ആദ്യ പകുതിയിൽ ലീഡ് എടുത്തത്. 52 ആം മിനിറ്റിൽ പെഡ്രോയും, ഇൻജ്വറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബെർണ്ണാൺ ജോൺസണും ടോട്ടനത്തിനായി ഗോൾ നേടി പട്ടിക പൂർത്തിയാക്കി. ഞായറാഴ്ച നടന്ന മത്സരത്തിൽ ലിവർപൂൾ സതാംപ്ടണിനെയാണ് തകർത്തത്. ആദം ആംസ്‌ട്രോങ് 42 ആം മിനിറ്റിലും 56 ആം മിനിറ്റിൽ ഫെർണ്ണാണ്ടസും സതാംപ്ടണായി ഗോൾ നേടിയപ്പോൾ, 30 ആം മിനിറ്റിൽ ഡൊമിനിക്കും 65 ആം മിനിറ്റിലും 83 ആം മിനിറ്റിലെ പെനാലിറ്റിയിലൂടെയും സാലാ ലിവർപൂളിന് വിജയം സമ്മാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐപ്‌സ്വിച്ച് സ്വന്തം മൈതാനത്താണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. രണ്ടു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. രണ്ടാം മിനിറ്റിൽ റാഷ്‌ഫോർഡ് നേടിയ ഗോളിൽ യുണൈറ്റഡ് മുന്നിൽ എത്തിയിരുന്നു. എന്നാൽ, 43 ആം മിനിറ്റിലെ ഗോളിലൂടെ ഹട്ടിച്ച്‌സൺ ഐപ്‌സ്വിച്ചിന് സമനില സമ്മാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.