വധശ്രമം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളില്‍ പ്രതി; 34കാരനെ രണ്ടാം തവണയും കാപ്പ ചുമത്തി നാടുകടത്തി

എറണാകുളം: കോതമംഗലത്ത് വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ, നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടില്‍ നാദിർഷായെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നല്‍കിയ റിപ്പോർട്ട് പ്രകാരം എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് കാപ്പ ചുമത്താനുള്ള ഉത്തരവിട്ടത്.

Advertisements

കോതമംഗലം, കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളില്‍ വധശ്രമം, ദേഹോപദ്രവം, കൊള്ളയടിക്കല്‍, ബലാത്സംഗം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ 2023 ഓഗസ്റ്റ് മുതല്‍ ആറ് മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. എന്നാല്‍ ഈ നാട് കടത്തല്‍ കാലാവധി അവസാനിച്ച ശേഷം തിരികെ ജില്ലയില്‍ പ്രവേശിച്ച ഇയാള്‍ കഴിഞ്ഞ മാസം കോതമംഗലത്തെ ബാറില്‍ വെച്ച്‌ ഒരു സംഘവുമായി സംഘർഷത്തില്‍ ഏർപ്പെട്ടിരുന്നു. അതിന് പിന്നാലെ കോതമംഗലം പൊലീസ് വധശ്രമ കേസ് രജിസ്റ്റർ ചെയ്തു. ഇതേ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി നാടുകടത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.