തൃശൂർ: അതിരപ്പിള്ളി കണ്ണൻ കുഴിയില്‍ കള്ള് ചെത്താൻ തെങ്ങില്‍ കയറിയ തൊഴിലാളി വീണ് മരിച്ചു. കാടുകുറ്റി ഷാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അതേസമയം, രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
Advertisements
രോഗിയുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ 108 ആംബുലൻസ് വേലൂക്കര വച്ച് ബ്രേക്ക്ഡൗണായിരുന്നു. പിന്നീട് രോഗിയെ ജീപ്പിലാണ് ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കാൻ വൈകിയെന്ന് വീട്ടുകാർ പരാതി പറഞ്ഞതായി സ്ഥലം എംഎല്‍എയായ സനീഷ് കുമാർ ജോസഫ് പറഞ്ഞു.