പറ്റ്ന: ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന് റോയല്‍സ് 1.10 കോടി മുടക്കി സ്വന്തമാക്കിയ 13കാരന് വൈഭവ് സൂര്യവൻശിക്കെതിരെ ഉയര്‍ന്ന പ്രായത്തട്ടിപ്പ് ആരോപണങ്ങളോട് പ്രതികരിച്ച് പിതാവ് സഞ്ജീവ് സൂര്യവന്‍ശി. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിക്കാനായി നിലവില്‍ ദുബായിലാണ് വൈഭവ് ഉള്ളത്. ഇന്നലെ ഐപിഎല്‍ താരലേലത്തില്‍ വൈഭവിനെ രാജസ്ഥാന് സ്വന്തമാക്കിയതിന് പിന്നാലെയാണ് പ്രായത്തട്ടിപ്പ് ആരോപണങ്ങളും ചില കോണുകളില്‍ നിന്നുയര്‍ന്നത്.
വൈഭവിന് യഥാര്‍ത്ഥത്തില്‍ 15 വയസായെന്നായെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. എന്നാല്‍ വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവന്‍ശി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. എട്ടര വയസുള്ളപ്പോള്‍ തന്നെ വൈഭവ് ബിസിസിഐക്ക് മുമ്ബാകെ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള അസ്ഥിപരിശോധനക്ക് വിധേയനയതാണെന്നും ഇനിയും ആവശ്യമെങ്കില്‍ ബിസിസിഐ നിഷ്കര്‍ഷിക്കുന്ന അസ്ഥിപരിധോശനക്ക് വിധേയനാവാമെന്നും പിതാവ് സഞ്ജീവ് സൂര്യവന്‍ശി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.