നവീൻ ബാബുവിന്റെ മരണം; കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണം; കുടുംബം കോടതിയിൽ

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാല്‍പ്പര്യ ഹർ‍ജിയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്.

Advertisements

മരിച്ച നവീൻ ബാബുവിന്‍റെ ഭാര്യയും തഹസില്‍ദാരുമായ കെ മഞ്ജുഷയാണ് അന്വേഷിക്കണം ആവശ്യപ്പെട്ട് നല്‍കിയ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. നവീൻ ബാബുവിന്‍റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും മഞ്ജുഷ ഹർജിയില്‍ പറയുന്നു. എഡിഎമ്മിന്‍റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ പോലും സമാഹരിക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യഥാർത്ഥ തെളിവുകള്‍ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുമുള്ള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നുവെന്ന് ഹർജിയില്‍ പറയുന്നു.
നവീൻ ബാബുവിന്‍റെ മരണത്തിന് ശേഷമുള്ള ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികളിലെ വീഴ്ചയും മനപൂ‍ർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങള്‍ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിന്‍റെ മരണത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നില്‍ എത്തിക്കാനും സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയില്‍ നവീൻ ബാബുവിന്‍റെ ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.