പ്രണയദിനത്തിൽ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ ആകാശത്തിലേയ്ക്കു പറത്തിവിട്ട് കെ.എസ്.യു പ്രവർത്തകർ; ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് കോട്ടയം ബസേലിയസ് കോളേജ് യൂണിറ്റ് കമ്മിറ്റി

കോട്ടയം: പ്രണയ ദിനത്തിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി വിട്ട് കെ.എസ്.യു പ്രവർത്തകർ. ബസേലിയസ് കോളേജിലെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വാലന്റയിൻസ് ദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ചയായിരുന്നു കോളേജിനു മുന്നിൽ പരിപാടികൾ സംഘടിപ്പിച്ചത്. കോളേജിനു മുന്നിലെ ഗേറ്റിൽ പ്രവർത്തകർ ചേർന്നു പ്രാവുകളെ ആകാശത്തേയ്ക്കു പറപ്പിച്ചു വിട്ടു.

Advertisements

പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്‌നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളിൽ പകയും ദേഷ്യവും ഉണ്ടാകില്ല. തിരസ്‌കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തർ – എന്ന സന്ദേശവുമായാണ് വിദ്യാർത്ഥികൾ പ്രാവുകളെ പറത്തി വിട്ടത്.

Hot Topics

Related Articles