സിനിമയില്‍ അവസരങ്ങള്‍ കണ്ടെത്താൻ ശ്രമിച്ചത് കൊച്ചിയില്‍ വന്ന് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്ത് : കറുത്ത ഇവനെങ്ങനെ വെളുത്ത പെണ്ണിനെ കിട്ടി എന്ന് ചോദ്യം : തനിക്ക് നേരിട്ട അപമാനം തുറന്ന് പറഞ്ഞ് ലുക്മാൻ

കൊച്ചി : ന്യൂ ജനറേഷൻ സിനിമകളില്‍ കൂടാതെ ഇതിനോടകം മലയാളത്തിലെ മുതിർന്ന സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാല്‍ എന്നിവർക്കൊപ്പം വേഷമിടാനും ലുക്ക്മാന് സാധിച്ചു. ഒറ്റയ്ക്ക് വഴിവെട്ടി വന്നവനെന്ന ടാഗ് ഏറ്റവും ഇണങ്ങുന്ന നടൻ കൂടിയാണ് ലുക്ക്മാൻ. തുടക്കകാലത്ത് സിനിമയില്‍ വേഷം ലഭിക്കാൻ കഠിനമായ പരിശ്രമം തന്നെ നടന് നടത്തേണ്ടി വന്നിട്ടുണ്ട്.വീട്ടില്‍ പോലും പറയാതെ കൊച്ചിയില്‍ വന്ന് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്താണ് ലുക്ക്മാൻ സിനിമയില്‍ അവസരങ്ങള്‍ കണ്ടെത്താൻ ശ്രമിച്ചത്.

Advertisements

മലപ്പുറംകാരനായ താരം എഞ്ചിനീയറിങ് ബിരുദധാരിയാണ്. ഓപ്പറേഷൻ ജാവ, തല്ലുമാല എന്നിവയുടെ റിലീസിനുശേഷമാണ് ലുക്ക്മാൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. തല്ലുമാലയിലെ ജംഷി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല.തിയറ്ററില്‍ ഇടിപ്പൂരം ഒരുക്കിയ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന സിനിമയിലൂടെയാണ് ലുക്ക്മാൻ സിനിമയിലെത്തുന്നത്. 2022 ഫെബ്രുവരി മാസത്തിലായിരുന്നു ലുക്ക്മാന്റെ വിവാഹം. ജുമൈമ എന്നാണ് ഭാര്യയുടെ പേര്. മലപ്പുറത്ത് വെച്ചായിരുന്നു വിവാഹം.വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ വലിയ രീതിയില്‍ ബോഡി ഷെയ്മിങ് ലുക്ക്മാന് നേരിടേണ്ടി വന്നിരുന്നു. കറുത്ത ഇവനെങ്ങനെ വെളുത്ത പെണ്ണിനെ കിട്ടി എന്നുള്ള തരത്തിലൊക്കെയായിരുന്നു കമന്റുകള്‍. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ അന്ന് ലഭിച്ച ട്രോളുകളിലും പരിഹാസങ്ങളിലും പ്രതികരിക്കുകയാണ് താരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലുക്ക്മാനും ജുമൈമയ്ക്കും ഹൈദർ എന്നൊരു മകനുണ്ടിപ്പോള്‍.ഓന് ഇത്രേം വെളുത്തൊരു പെണ്‍കുട്ടിയെ കിട്ടിയോ? എന്നൊക്കെ ആളുകള്‍ അന്ന് കമന്റിറ്റിട്ടിരുന്നുവെന്നത് ശരിയാണ്.‍ പെണ്ണ് കിട്ടാത്തതിന്റെ പ്രശ്നങ്ങളുണ്ടല്ലോ. എനിക്കും പെണ്ണ് കിട്ടാൻ കുറച്ച്‌ പാടായിരുന്നു. കാരണം സിനിമയില്‍ അഭിനയിക്കുകയാണല്ലോ. പിന്നെ സ്ഥിരമായി സിനിമയില്ലാത്ത സാഹചര്യത്തില്‍ പെണ്ണ് കിട്ടാനും പാടാണ്. തല്ലുമാലയുടെ ഷൂട്ട് നടക്കുന്ന സമയത്തായിരുന്നു കല്യാണം. വിവാഹത്തിന് തലേദിവസവും ഷൂട്ടായിരുന്നു.പിറ്റേന്നായിരുന്നു നിക്കാഹ്. തലേദിവസം രാത്രി പന്ത്രണ്ട് മണിക്കാണ് ഞാൻ വീട്ടില്‍ എത്തിയത്. കല്യാണം ശരിക്കും ആസ്വദിച്ചത് സുലൈഖ മൻസിലില്‍ അഭിനയിച്ചപ്പോഴാണ്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഷൂട്ടിന് പോയി. പെണ്‍കുട്ടിയെ കണ്ട് പിടിച്ച്‌ ഒന്നര വർഷത്തിനുശേഷമാണ് വിവാഹം നടന്നത്.

ഒരുപാട് സംസാരിക്കാനും സമയം കിട്ടി.അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്. അവള്‍ സിനിമ ഭയങ്കരമായി കാണുന്നയാളല്ല. പിന്നെ പെണ്ണ് കാണാൻ പോയപ്പോള്‍‌ അവള്‍ക്ക് എന്നെ മനസിലായില്ല. ഞാൻ അതിലങ്ങ് ചടച്ച്‌ പോയി. നടനെന്ന ക്വാളിറ്റിയുടെ പുറത്താണ് ഞാൻ പെണ്ണ് കാണാൻ പോയത് തന്നെ. ഏത് സിനിമയിലാണ് അഭിനയിച്ചത്..? ഞാൻ കണ്ടിട്ടില്ലല്ലോ എന്നായിരുന്നു അവളുടെ പ്രതികരണം. അന്ന് ഓപ്പറേഷൻ ജാവ പോലും റിലീസ് ചെയ്തിട്ടില്ല. ഉണ്ട ഇറങ്ങിയിരുന്നു. പെണ്ണ് കണ്ട് വന്ന് നെക്സ് വീക്ക് ഓപ്പറേഷൻ ജാവ റിലീസായി എന്നാണ് ലുക്ക്മാൻ പറഞ്ഞത്. ടർക്കിഷ് തർക്കമാണ് ലുക്ക്മാന്റെ ഏറ്റവും പുതിയ റിലീസ്. സണ്ണി വെയ്നാണ് സിനിമയില്‍ ലുക്ക്മാനൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.