സ്പോർട്സ് ഡസ്ക് : ഇന്ത്യൻ ഫാസ്റ്റ് ബൗളർ സിദ്ധാർത്ഥ് കൗള്‍ ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.ഒരു സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ ആണ് 34കാരനായ വലംകൈയ്യൻ പേസർ തൻ്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്.34-ാം വയസ്സിൽ ആണ് സിദ്ധാർത്ഥ് കൗൾ വിരമിക്കൽ പ്രഖ്യാപിച്ചത്.2008ലെ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയത്തിൽ സിദ്ധാർത്ഥ് നിർണായക പങ്കുവഹിച്ചു.ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം വിജയകരമായ പ്രകടനമാണ് സിദ്ധാർത്ഥ് നടത്തിയത്.ഫാസ്റ്റ് ബൗളർ സിദ്ധാർത്ഥ് കൗൾ എല്ലാത്തരം മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു, 17 വർഷം നീണ്ട മത്സര കരിയറിൽ 34-ാം വയസ്സിൽ കരിയറിന് വിരാമമിട്ടു.
തീരുമാനം അറിയിക്കാൻ സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിൽ ഒരു ടീമുകളും സിദ്ധാർത്ഥിനെ എടുത്തിരുന്നില്ല. ഐപിഎൽ ലേലത്തിനു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.2018-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യയ്‌ക്കായി മൂന്ന് ഏകദിനങ്ങളും നിരവധി ടി20കളും കളിച്ചതിന് ശേഷം ആണ് സിദ്ധാർത്ഥ് കൗൾ തൻ്റെ കരിയർ അവസാനിപ്പിക്കുന്നത് . വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ കളിച്ച 2008 ലെ അണ്ടർ 19 ലോകകപ്പ് വിജയത്തിൽ സിദ്ധാർത്ഥ് ഒരു പ്രധാന പങ്ക് വഹിച്ചു. 10 വിക്കറ്റ് വീഴ്ത്തിയ സിദ്ധാർത്ഥ് ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ.34 കാരനായ അദ്ദേഹം പഞ്ചാബിനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയും 88 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 26.77 ശരാശരിയിൽ 297 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 17 അഞ്ച് വിക്കറ്റ് നേട്ടങ്ങളാണ് അദ്ദേഹം നേടിയത്.