ചെന്നൈ : സിനിമാ ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു എആർ റഹ്മാന്റെയും സൈറയുടേയും വിവാഹമോചനം. 29 വർഷത്തെ ദാമ്ബത്യത്തിന് ശേഷമാണ് ദമ്ബതികള്‍ വേർപിരിയാൻ തീരുമാനിച്ചത്.സിമി ഗരേവാളുമായുള്ള എആർ റഹ്മാന്റെ ഒരു പഴയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതില്‍ സൈറയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.ഏറെ തിരക്കുള്ള സംഗീതജ്ഞനായതിനാല്‍ തന്റെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സമയം റഹ്മാന് ഇല്ലായിരുന്നു. അതിനാല്‍, അനുയോജ്യയായ വധുവിനെ കണ്ടെത്താൻ തന്റെ അമ്മയോടാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
സംഗീത ജീവിതത്തെ പിന്തുണയ്ക്കുന്ന, വിദ്യാസമ്ബന്നയും സുന്ദരിയും വിനയവുമുള്ള ഒരു പെണ്‍കുട്ടിയെ വേണമെന്നായിരുന്നു റഹ്മാന്റെ ആഗ്രഹം. ആഗ്രഹം പോലെയുള്ള ആളാണോ സൈറ എന്ന ചോദ്യത്തിന് ഭാര്യയുടെ വ്യക്തിത്വത്തിന്റെ രണ്ട് വശങ്ങളെക്കുറിച്ചാണ് റഹ്മാൻ പറഞ്ഞത്.സൈറ ശാന്തസ്വഭാവമായിരിക്കുമ്ബോള് വളരെ സമാധാനത്തോടെയാണ് പെരുമാറുന്നത്. എന്നാല്‍, ദേഷ്യം വരുമ്ബോള്‍ എല്ലാത്തിനും ദേഷ്യമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വിവാഹത്തിന്റെ തുടക്കനാളുകളില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാൻ കഴിയാത്തതില്‍ സൈറയ്ക്ക് വലിയ നിരാശയായിരുന്നു. ഭർത്താവിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് കാരണം അവർക്ക് ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്ക് തോന്നുമ്ബോഴെല്ലാം പഴയതുപോലെ പോകാൻ സാധിച്ചിരുന്നില്ല.എന്നാല്‍, വിവാഹം കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നാണ് എആർ റഹ്മാൻ പറഞ്ഞത്. വിവാഹത്തിന് മുമ്ബ് താൻ പറഞ്ഞ ഈ കരാറില്‍ സൈറ സമ്മതം മൂളിയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.Rahmaniac.comന് നല്കിയ അഭിമുഖത്തില്‍ വിവാഹശേഷം വീട്ടിലേക്കെത്തുന്ന പുതിയ വ്യക്തിയുമായി പൊരുത്തപ്പെടാൻ കുറച്ച് പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റേത് കൂട്ടുകുടുംബമായതിനാല്‍, ആദ്യം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ കുഞ്ഞ് ജനിച്ചശേഷം എല്ലാം സാധാരണ നിലയിലായെന്നും റഹ്മാൻ പറഞ്ഞു.സിനിമകളും വിനോദവുംഫോട്ടോക്യാപ്ഷൻ:ഉഴവൂരിലെ കുടുംബശ്രീ പ്രീമിയം കഫേ നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന ആലോചനായോഗം.(കെഐഒപിആർ 2615/2024)*ജില്ലാതല കേരളോത്സരം ഡിസംബർ**21,22 തിയതികളിൽ കോട്ടയത്ത്*കോട്ടയം: ജില്ലാതല കേരളോത്സവം ഡിസംബർ 21,22 തിയതികളിൽ കോട്ടയം നഗരത്തിലെ വിവിധ വേദികളിലായി നടക്കും.ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ ജനറൽ കൺവീനറുമാണ്. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ എന്നിവർ രക്ഷാധികാരികളുമാണ്.65 ഇനങ്ങളിലാണ് കേരളോത്സവത്തിൽ ഇക്കുറി കലാമത്സരങ്ങൾ അരങ്ങേറുക. ബ്ളോക്ക് തലത്തിൽ വിജയികളായവരും നഗരസഭാതല വിജയികൾക്കും ജില്ലാതല കേരളോത്സവത്തിൽ പങ്കെടുക്കാം.യോഗത്തിൽ ജില്ലാ പഞ്ചായത്ത്് അംഗങ്ങളായ നിർമല ജിമ്മി, പി.എസ്. പുഷ്പമണി, രാധാ വി. നായർ, പി.എം. മാത്യൂ, മഞ്ജു സുജിത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത രജീഷ്, മറിയാമ്മ ഫെർണാണ്ടസ്്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി എന്നിവർ പങ്കെടുത്തു.