വിവാഹ മോചിത ആയ ശേഷം ജീവിതം ആസ്വദിച്ച് ഭാമ: ഷോർട്ട് ഡ്രസിൽ റീൽസുമായി ആഘോഷം

കൊച്ചി : 2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. നിവേദ്യത്തിലെ സത്യഭാമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മുട്ടൊപ്പമുള്ള മുടിയും കുട്ടിത്തം നിറഞ്ഞ മുഖവുമായി അതിവേഗത്തില്‍ ഭാമ മുൻനിര നായികമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ചു. മുപ്പത്തിയഞ്ചുകാരിയായ ഭാമയുടെ യഥാർത്ഥ പേര് രേഖിത ആർ കുറുപ്പ് എന്നാണ്. സിനിമയില്‍ വന്നശേഷമാണ് അത് ഭാമയായി മാറിയത്.

Advertisements

ലോഹിതദാസ് അവതരിപ്പിച്ചിട്ടുള്ള നായകമാരെല്ലാം കരിയറില്‍ വിജയം നേടിയവരാണ്.ഭാമയുടെ കരിയറും സമാനമായിരുന്നു. നിവേദ്യത്തിനുശേഷം നടിയെ തേടി തുടരെ തുടരെ അവസരങ്ങള്‍ വന്നു. ഭാമയുടെ രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ആയിരുന്നു. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്.2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. നർത്തകി കൂടിയായ ഭാമ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗായികയും കൂടിയായ ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും അകലം പാലിച്ചത്. പക്ഷെ സമൂഹമാധ്യമങ്ങളിലും താരങ്ങളുടെ സംഘടനയായ അമ്മയിലും ഭാമ സജീവമാണ്.ബിസിനനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഭാമയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് വർഷം മുമ്ബ് സോഷ്യല്‍മീഡിയ ആഘോഷിച്ച വിവാഹം കൂടിയായിരുന്നു ഭാമയുടേയും അരുണിന്റേയും. സിനിമാ മേഖലയില്‍ നിന്നുമുള്ളവരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും എല്ലാം വിവാഹത്തിന് എത്തിയിരുന്നു.ഭാമയുടെ ഭർത്താവ് അരുണ്‍ ജഗദീഷ് വളര്‍ന്നത് കാനഡയിലാണ്. കൊച്ചിയിലാണ് താമസം. സ്വദേശം ചെന്നിത്തലയാണ്. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയായിരുന്നു അരുണും കുടുംബവും. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹപാഠിയാണ് അരുണ്‍. ആ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.എന്നാല്‍ രണ്ട് വർഷത്തോളം മാത്രമെ ആ ദാമ്ബത്യത്തിന് ആയുസുണ്ടായിരുന്നു. ഭാമയും അരുണും ഇപ്പോള്‍ വേർപിരിഞ്ഞാണ് താമസം. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഭാമ സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്തു.

ഏക മകള്‍ ഗൗരിയെ സംരക്ഷിക്കുന്നത് ഭാമയാണ്.താനൊരു സിംഗിള്‍ മോം ആണെന്നത് പലപ്പോഴും സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയും ഹാഷ്ടാഗുകളിലൂടെയും ഭാമ പറയാറുണ്ട്. വിവാഹത്തിനുശേഷം അഭിനയ ജീവതത്തില്‍ നിന്നും മാറി നിന്ന ഭാമ മകള്‍ ജനിച്ചതിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി തുടങ്ങിയത്. ഇപ്പോള്‍ വാസുകി ബൈ ഭാമ എന്നൊരു വസ്ത്ര ബ്രാന്റ് നടിക്കുണ്ട്. ബ്രാന്റിന്റെ സാരികള്‍ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഭാമ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട ഏറ്റവും പുതിയ റീല്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കറുത്ത നിറത്തിലുള്ള ഷോട്ട്സും സ്വറ്റ് ഷർട്ടും ധരിച്ച്‌ വനത്തിലുള്ള റോഡിലൂടെ പ്രകൃതി ആസ്വദിച്ച്‌ പാറി പറന്ന് നടക്കുന്ന ഭാമയാണ് വീഡിയോയിലുള്ളത്.സമ്മർ ഇൻ ബെത്ലഹേമിലെ പാട്ടാണ് ബാഗ്രൗണ്ട് മ്യൂസിക്കായി നല്‍കിയിരിക്കുന്നത്.

ഭാമയെ കണ്ടാല്‍ മൂന്ന് വയസുകാരിയുടെ അമ്മയാണെന്ന് തോന്നുകയില്ലെന്നാണ് കമന്റുകള്‍. അതിനിടയില്‍ മോഡേണ്‍ വസ്ത്രം ധരിച്ചതിന് ചിലർ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഡ്രസ്സൊക്കെ അഭിനയിച്ചിരുന്ന കാലത്ത് ധരിച്ചിരുന്നെങ്കില്‍ തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമായിരുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്.നിരവധിപേർ ജീവിതം ആസ്വദിക്കുന്ന ഭാമയെ പ്രശംസിച്ചും എത്തിയിട്ടുണ്ട്. അടുത്തിടെയായി ഉദ്ഘാടന പരിപാടികളിലും ഭാമ സജീവമാണ്. അടുത്തിടെ ദുബായില്‍ ബ്ലാക്ക് മിനി ഫ്രോക്കിനൊപ്പം ഓവർസൈസ്ഡ് ഷർട്ട് പെയർ ചെയ്ത് മോഡേണ്‍ ലുക്കില്‍ നടക്കുന്ന ഭാമയുടെ വീഡിയോയും വൈറലായിരുന്നു. താരം സോഷ്യല്‍മീ‍ഡിയയില്‍ ആക്ടീവാണെങ്കിലും മകളുടെ ചിത്രങ്ങള്‍ പങ്കിടാറില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.