കോട്ടയം : കനത്ത മഴയെ തുടർന്ന് കണമല അട്ടിവളവിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് സമീപമാണ് ഇന്ന് വീണ്ടും അപകടമുണ്ടായത്. റോഡിൻറെ ഒരു ഭാഗം ഇടിഞ്ഞു പോകുകയായിരുന്നു. വലിയ അപകട സാധ്യതയാണ് ഇവിടെ ഉള്ളത്. അപകട സാധ്യത കണക്കിലെടുത്ത് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പെട്രോളിംഗ് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്.
Advertisements