ആദ്യകാല കമ്യൂണിസ്റ്റു നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ വേളൂർ പുതിയാത്തു മാലിയിൽ പി റ്റി ജോസഫ് (തമ്പിച്ചേട്ടൻ 89 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ കുമരകം മാറിയിടത്ത് കുടുംബാഗം മറിയാമ്മ . മക്കൾ: ലെനി ജോസഫ് (ന്യൂസ് എഡിറ്റർ ,ദേശാഭിമാനി , ആലപ്പുഴ), ആനി ( നിമിഷ പ്രിൻ്റേഴ്സ്) ലെയ(എസ് പി സി എസ്) സൂസൻ (യു കെ ) മരുമക്കൾ: തിരുവനന്തപുരം കവടിയാർ ഹലൈനിൽ ബിനു, കിളിരൂർ കറുകച്ചേരിൽ സജി, വെച്ചൂച്ചിറ പുത്തൻപുരയിൽ മാത്യു.കോട്ടയം ഭാസി , വി ആർ രാമൻകുട്ടി, വി ആർ കുമാരൻ തുടങ്ങിയ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. സ്വരാജ് സമരം , ട്രാൻസ്പോർട്ട് സമരം എന്നിവയിൽ പങ്കെടുത്തു. സിഐടി യു ജില്ലാ കമ്മിറ്റി അംഗവും കോട്ടയം ജില്ലാ പ്രസ് വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) സെകട്ടറിയുമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം കേരളഭൂഷണം – മനോരാജ്യം പ്രസിദ്ധീകരണങ്ങളിൽ ചീഫ് പ്രൂഫ് റീഡറായിരുന്നു. ദീർഘകാലം കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ അദ്ദേഹം സി പി ഐ എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വിപ്ലവഗാന ഗായകനെന്ന നിലയിലും സുപരിചിതനായിരുന്നു.