കോട്ടയം കോതനല്ലൂരിൽ ഫോർച്യൂണർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്; പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കടുത്തുരുത്തി: എറണാകുളത്തു നിന്നും മടങ്ങിയെത്തിയ സംഘം സഞ്ചരിച്ച ഫോർച്യൂണർ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടു പേർക്ക് പരിക്ക്. അപകടത്തിൽപ്പെട്ട കാർ യാത്രികരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെ കുറുപ്പന്തറ കോതനെല്ലൂരിലായിരുന്നു അപകടം.

Advertisements

എറണാകുളം ഭാഗത്തു നിന്നും വന്ന ഫോർച്യൂണർകാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ രണ്ട് മരങ്ങളിൽ ഇടിച്ച ശേഷം റോഡിന് മധ്യഭാഗത്തേയ്ക്ക് കറങ്ങി വന്ന നിലയിലായിരുന്നു. ഇതോടെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി അഗ്‌നിശമനസേന എ.എസ്.ടി.ഒ ഷാജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Hot Topics

Related Articles