മലപ്പുറം: അഖിലേന്ത്യാ സെവൻസ് ഫുട്‌ബോള്‍ ടൂർണമെന്‍റിനിടെ എതിര്‍ ടീം താരത്തെിന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടിക്കയറിയ വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ് ഫുട്‌ബോള്‍ അസോസിയേഷൻ(എസ്‌എഫ്‌എ). സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയത്.
Advertisements
എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ.ഓറിയന്‍റല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂർണമെന്‍റില്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ വീണ ഉദയ പറമ്പില്‍പീടിക ടീമിലെ താരത്തെയാണ് സൂപ്പർ സ്റ്റുഡിയോ താരമായ വിദേശ താരം സാമുവല്‍ ചവിട്ടിയത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.