തിരുവനന്തപുരം: ഇക്കൊല്ലത്തെ സെർച്ച് ട്രെൻഡിംഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗൂഗിള്‍. ലോകത്തിന്റെ നാനാഭാഗത്തിരുന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളും സംഭവങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. ഗൂഗിളിനെ സംബന്ധിച്ച് 2024ല്‍ ഏറ്റവും കൂടുതല്‍ വാർത്താപ്രാധാന്യമുള്ള സംഭവം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു. ഏറ്റവും കൂടുതല്‍ തിരഞ്ഞത് ‘കോപ അമേരിക്ക’ ഫുട്ബാള്‍ ചാമ്പ്യൻഷിപ്പാണ്.
2024ല്‍ മരണപ്പെട്ട വ്യക്തികളെ കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെട്ടത് ഇംഗ്ലീഷ് ഗായകനായ ലിയാം പെയ്നിന്റെ പേര്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ വ്യക്തികളുടെ പേരുകളില്‍ മുന്നിലുള്ളത് നിയുക്ത യുഎസ് പ്രസിഡൻറ് ഡൊണള്‍ഡ് ട്രംപാണ്. ഗൂഗിളില്‍ വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളുടെ കൂട്ടത്തില്‍ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ഐസിസി മെൻസ് ടി20 ലോകകപ്പ്, ഇന്ത്യ vs ഇംഗ്ലണ്ട് എന്നിവയുമുണ്ട്. ഏറ്റവും കൂടുതല്‍ തിരഞ്ഞ വാർത്തകളുടെ കൂട്ടത്തില്‍ കടുത്ത ചൂട്, ഒളിംപിക്സ്, മില്‍ട്ടണ്‍ ചുഴലിക്കാറ്റ്, ചുഴലിക്കാറ്റ് കാലാവസ്ഥ വിവരം (ജാപ്പനീസ്) എന്നിവയാണുള്ളത്. ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ ചരമം ടോബി കെയ്ത്, ഒ.ജെ. സിംപ്സണ്, ഷാനെൻ ദോഹെർടി, അകിര തോരിയാമ എന്നിവരുടേതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിനേതാക്കളുടെ കൂട്ടത്തില്‍ കെയ്റ്റ് വില്യംസിന് പുറമേ പവൻ കല്യാണ്‍, ആദം ബ്രോഡി, എല്ല പർണല്‍, ഹിന ഖാൻ എന്നിവരുമുണ്ട്. ഇൻസൈഡ് ഔട്ട് 2, ഡെഡ് പൂള് ആൻഡ് വോള്വെറിൻ, സാള്‍ട്ട്ബേണ്‍, ബീറ്റില്‍ജ്യൂസ് ബീറ്റില്‍ജ്യൂസ്, ഡ്യൂണ്‍: പാർട്ട് 2 എന്നി സിനിമകളാണ് സെർച്ച് ലിസ്റ്റിലുള്ളത്. ഗൂഗിള്‍ മാപ്പില്‍ കൂടുതല്‍ തിരഞ്ഞ സ്ഥലങ്ങളില്‍ മുന്നിലുള്ളത് സെൻട്രല്‍ പാർക്ക്, ന്യൂയോർക്കാണ്. റിസാല്‍ പാർക്ക്, മനില, ഫിലിപ്പീൻസ്, ഒഹോരി പാർക്ക്, ഫുക്കുവോക്ക, ജപ്പാൻ, പാർക്ക് ഗുവെല്‍, ബാഴ്സലോണ, സ്പെയിൻ, ഒഡോരി പാർക്ക്, ഹൊക്കോയിഡോ, ജപ്പാൻ എന്നിവയാണ് മറ്റ് സ്ഥലങ്ങള്‍.