ഇടുക്കി: ജന്മനാ പോളിയോ ബാധിച്ച് രണ്ടുകാലുകള്‍ക്കും സ്വാധീനമില്ലാത്തയാള്‍ക്ക് മസ്റ്ററിങ് നടത്തിയില്ലെന്ന പേരില്‍ പഞ്ചായത്ത് അധികൃതര്‍ തടഞ്ഞുവച്ച വികാലാംഗപെന്‍ഷന്‍ ലഭിച്ചു. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് തുക അനുവദിച്ചത്.
Advertisements
ഉപ്പുതറ ചേര്‍പ്പുളശേരി വിഷ്ണു പൊന്നപ്പന്റെ (33) വികലാംഗ പെന്‍ഷനാണ് പഞ്ചായത്ത് തടഞ്ഞത്. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.