കോടതിയലക്ഷ്യ ഹർജി; നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നോട്ടീസ്. കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി നോട്ടീസയച്ചത്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു ആക്രമിക്കപ്പെട്ട നടിയിുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Advertisements

അതേസമയം, തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി.
വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിതയാണ് വിചാരണക്കോടതിയില്‍ ഹർജി നല്‍കിയത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങള്‍ പുറത്തുവരാൻ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.