കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും സഹായ വാഗ്ദാനങ്ങള്‍ കടലാസില്‍ ഒതുങ്ങിയെന്നും കുടുംബം ആരോപിക്കുന്നു.
മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ ചികിത്സ നല്കിയാല് ദൃഷാനയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്.
വീടിന്റെ അന്തരീക്ഷമാണ് ദൃഷാനയ്ക്ക് ആവശ്യമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ദൃഷാനയും കുടുംബവും വാടകവീട്ടിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ ചികിത്സാച്ചെലവേറയുകയാണ്. മരുന്ന് മാത്രമാണ് ഇൻഷുറൻസിന് കീഴില്‍ ലഭിക്കുന്നത്. ഡയപ്പറും പ്രോട്ടീൻ പൗഡറുമൊക്കെ പുറത്തുനിന്ന് വാങ്ങുകയാണെന്ന് ദൃഷാനയുടെ അമ്മ സ്മിത പറയുന്നു.
കൂട്ടിരിപ്പുകാരുടെ ഭക്ഷണവും മറ്റ് കാര്യങ്ങളും ഉള്‍പ്പടെ വലിയ തുകയാണ് ചെലവ് വരുന്നതെന്നും കുടുംബം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാഴ്ച കഴിഞ്ഞ് കണ്ണ് പരിശോധിക്കണം, രണ്ടാഴ്ചയ്ക്ക് ശേഷം ന്യൂറോ മെഡിസിനിലും കാണിക്കണം, മൂന്നാഴ്ച കഴിഞ്ഞ് തെറാപ്പിക്ക് വരണം. പിന്നീട് ദിവസവും വീട്ടില്‍ വന്ന് തെറപ്പി ചെയ്യാൻ ആള് വരും. അതിന് വേറെ ഫീസ് കൊടുക്കണം. ബെംഗളൂരുവിലെ നിംഹാൻസില്‍ തെറപ്പി ചെയ്താല്‍ വേഗത്തില്‍ മാറുമെന്ന് ചിലർ പറയുന്നു. 2 മണിക്കൂർ കൂടുമ്പോള്‍ ട്യൂബിലൂടെയാണു ഭക്ഷണം നല്‍കുന്നതെന്നും സ്മിത പറയുന്നു.