ആലപ്പുഴ: ആലപ്പുഴയില്‍ ആറ് മെഡിക്കല്‍ വിദ്യാർത്ഥികള്‍ക്ക് ജീവൻ നഷ്ടമായ അപകടത്തിന് പിന്നാലെ വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ സമയ നിയന്ത്രണം. ഒന്നാം വർഷ വിദ്യാർത്ഥികള്‍ രാത്രി 7.30 ക്കുള്ളില് ഹോസ്റ്റലില്‍ കയറണം. താല്‍ക്കാലിക ക്രമീകരണം ഏർപ്പെടുത്താനാണ് മെഡിക്കല്‍ കോളേജ് പിടിഎ യോഗത്തില്‍ ധാരണയായത്.
ഹോസ്റ്റലില്‍ സമയ ക്രമീകരണം വേണമെന്ന് പിടിഎ യോഗത്തില്‍ മാതാപിതാക്കളാണ് ആവശ്യപ്പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജിന് വേണ്ടി മാത്രമായി സമയം പുനർക്രമീകരിക്കാൻ സാധിക്കില്ലെന്നും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കുമെന്നും പ്രിൻസിപ്പല്‍ ഡോ. മിറിയം വർക്കി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഡിക്കല്‍ കോളേജിന് ചുറ്റുമതില്‍ നിർമിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നല്‍കിയെന്നും പ്രിൻസിപ്പല്‍ പിടിഎ യോഗത്തില്‍ അറിയിച്ചു. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ വിദ്യാർത്ഥികള്‍ക്ക് തുടർ കൗണ്‍സിലിങ്ങ് നല്‍കും. ആദ്യ വർഷ വിദ്യാർത്ഥികള്‍ക്ക് മാത്രമാണ് കൗണ്‍സിലിങ്ങ്.