ജലനിരപ്പ് അപകടകരമായി തുടരുന്നു; അച്ഛൻകോവിൽ നദിയുടെയും കല്ലടയാറിന്റെയും തീരങ്ങളിൽ ത്മസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം. അച്ചൻകോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, കോന്നി ജിഡി സ്‌റ്റേഷനുകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അച്ചൻകോവില്‍ നദിക്കരയില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് അറിയിപ്പ്.

Advertisements

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കാൻ തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തെന്മല ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നല്‍കി. തെന്മല ഡാമിലെ ജലനിരപ്പ് റൂള്‍ കർവിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തിയ സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.