പ്രധാനമന്ത്രി ഇടപെടണം; വിഴിഞ്ഞം വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ വിജിഎഫ് ഗ്രാൻ്റിൻ്റെ കാര്യത്തില്‍ പുലർത്തി വന്ന പൊതുനയത്തില്‍ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ കാര്യത്തില്‍ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി. വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Advertisements

കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ്‌ രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നല്‍കാൻ ശുപാർശ നല്‍കിയത്. ഈ തുക ലഭിക്കണമെങ്കില്‍ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻ്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്. വിജിഎഫ് ആയി കേന്ദ്രം നല്‍കുന്നത് 817.80 കോടി രൂപയാണെങ്കിലും തിരിച്ചടവിൻ്റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 മുതല്‍ 12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ് കണക്കാക്കപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച്‌ അത് ഒറ്റത്തവണ ഗ്രാൻ്റായി നല്‍കുന്നതാണ്. അത് വായ്പയായി പരിഗണിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നല്‍കിയ തുക സംസ്ഥാന സർക്കാരിനു നല്‍കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിൻ്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിൻ്റെ ബാധ്യതയാക്കി മാറ്റുകയുമാണ് ചെയ്യുന്നത് എന്നും പ്രധാനമന്ത്രിക്കുള്ള കത്തില്‍ അദ്ദേഹം വിശദീകരിച്ചു. 2005-ല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളില്‍ (പിപിപി) വിജിഎഫ് നടപ്പിലാക്കി തുടങ്ങിയതുമുതല്‍ ഇതുവരെ 238 പദ്ധതികള്‍ക്കായി ₹23,665 കോടിയോളം തുക വിജിഎഫായി കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും ഇതുവരെ ഇത്തരം ലോണ്‍ ആയി കണ്ടുള്ള തിരിച്ചടവുകള്‍ ഏർപ്പെടുത്തിയിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.