പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി.എം രാജൻ (68) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിലാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements
നാല് ദിവസം മുൻപും ഒരു തീർത്ഥാടകൻ മരണപ്പെട്ടിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി (52) ആണ് ഡിസംബർ 10-ന് മരിച്ചത്.
ഹൃദയാഘാതമായിരുന്നു മരണകാരണം. മലകയറുന്നതിനിടെ അഴുതക്കടവിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.