ദില്ലി: ഉത്തരേന്ത്യയില്‍ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കു പടിഞ്ഞാറൻ മേഖലയില്‍ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറഞ്ഞതിന് കാരണം. ദില്ലിയുടെ വിവിധ സ്ഥലങ്ങളില്‍ ശീതതരംഗത്തിന് സമാനമായ സാഹചര്യമാണ്.
താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. വീടില്ലാത്ത നിരവധി ആളുകള്‍ രാത്രി ഷെല്‍ട്ടറുകളില്‍ അഭയം തേടുകയാണ്. പരമാവധി താപനില 23 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രവചനം. ഇന്ന് രാവിലെ എട്ടരയോടെ ഈർപ്പം 69 ശതമാനമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച പുലർച്ചെ 5:30 ന് ദില്ലിയില്‍ 9.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം ഈ ആഴ്ചയില്‍ മഴ പെയ്യാൻ സാധ്യതയില്ല. അതേസമയം വായു നിലവാര സൂചികയില്‍ പുരോഗതിയില്ല.